loader
Chiraykal Mahadevan

Chiraykal Mahadevan

ആനക്കാര്യത്തിനിടെ ആന്‍ഡമാനിലേക്ക് എത്താന്‍ മലയാളികള്‍ക്ക് ഒരു എളുപ്പ വഴിയുണ്ട്; ചിറയ്ക്കല്‍ മഹാദേവന്‍ എന്ന ആനച്ചന്തം. ആന്‍ഡമാനില്‍ നിന്നുമെത്തിയ സ്‌നേഹസ്വരൂപന്‍..

ആന്‍ഡമാനില്‍ നിന്ന് കടല്‍കടന്ന് എത്തിയവനാണ് ചിറയ്ക്കല്‍ മഹാദേവന്‍. ഇന്നവന്‍ മലയാളമണ്ണില്‍ എണ്ണംപറഞ്ഞ ഗജകേസരികള്‍ക്കിടയില്‍ സ്വന്തമായൊരു സ്ഥാനവും മാനവും സിംഹാസനവും ആര്‍ജിച്ചു കഴിഞ്ഞു.

'ആനയുടെ നിറം കറുപ്പ്' എന്ന് ഇത്തിരിയില്ലാപ്രായം മുതല്‍ നമ്മള്‍ പറഞ്ഞും അറിഞ്ഞും പഠിക്കുന്നതാണ്. നല്ല കരിങ്കറുപ്പ് നിറം, അഥവാ കരിവീട്ടിയുടെ കാതല്‍ പോലുള്ള കടുംകറുപ്പന്‍ നിറം ആനയുടെ ഉത്തമ ലക്ഷണങ്ങളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നു. പക്ഷേ, നമ്മുടെ ഉത്സവനഗരികളിലേക്ക് കടന്നു ചെന്നാല്‍ ഗജവീരന്‍മാരിലെ സൂപ്പര്‍താരങ്ങളടക്കം നല്ലൊരു ശതമാനം ആനകളും മുഖത്ത് ചെഞ്ചായം പൂശിയവരോ കളഭം കോരിത്തേച്ചവരോ ആണെന്ന് കാണാം. ആനകളുടെ മുഖത്തും, പിന്നെ തുമ്പികൈയിലേക്കും വ്യാപിക്കുന്ന ഈ 'വെള്ളപ്പാണ്ട്' മദഗിരിയെന്നും പതഗിരിയെന്നുമൊക്കെയാണ് വിൡക്കപ്പെടുന്നത്.

എന്നാല്‍, തൃശൂരോ പാലക്കാട്ടോ ഉള്ള ഏതെങ്കിലും പേരുകേട്ട പൂരപ്പറമ്പിലെ ആനകള്‍ക്കിടയില്‍, ഭൂതക്കണ്ണാടി വെച്ച് അരിച്ചുപെറുക്കിയാല്‍ പോലും വെളുപ്പിന്റെ ഒരു തരിപ്പൊട്ട് പോലും കണ്ടുപിടിക്കാന്‍ കഴിയില്ലാത്ത ഒരുത്തന്‍ ശിരസ്സുയര്‍ത്തിപ്പിടിച്ച് നിന്ന് കാഴ്ചക്കാരെ ആവേശം കൊള്ളിക്കുന്നുവെങ്കില്‍ ഉറപ്പിക്കാം; അത് ചിറയ്ക്കല്‍ മഹാദേവന്‍ തന്നെ! കറുത്തുകൊഴുത്ത ലക്ഷണമൊത്ത ശരീരം, ഭംഗിയാര്‍ന്ന കൊമ്പുകള്‍, ഏതാണ്ട് ഒമ്പതേമുക്കാല്‍ അടിയോളമെത്തുന്ന ഉയരം. ആവശ്യത്തിന് ഉയരവും അത്യാവശ്യം തലയെടുപ്പുമൊക്കെ ഉണ്ടെങ്കിലും ശരി, ഒന്നുറപ്പ്, കാണുന്ന മാത്രയില്‍ ആരെയും ആകൃഷ്ടരാക്കുന്ന മഹാദേവന്റെ തുറുപ്പുചീട്ട് എന്തെന്ന് ചോദിച്ചാല്‍ അത് അവന്റെയാ നിറംതന്നെ. ചിറയ്ക്കല്‍ മധുവെന്ന ആനയുടമയുടെ മാനസപുത്രനാണ് മഹാദേവന്‍

Share with Friends on Social Medias