loader
ഡിസംബർ ഒന്ന്‌ മുതൽ ഗുരുവായൂർ ക്ഷേത്രദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും  കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ഡിസംബർ ഒന്ന്‌ മുതൽ ഗുരുവായൂർ ക്ഷേത്രദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും

ഡിസംബർ ഒന്ന്‌ 
(1-12-2020) മുതൽ ഗുരുവായൂർ ക്ഷേത്രദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ 24-11-2020ൽ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചു. ഓൺലൈൻ വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ, ജീവനക്കാർ, പെൻഷൻകാർ, എന്നിവർക്കും കുടുംബാംഗങ്ങൾക്കും അനുവദിച്ച പ്രകാരവും  ദർശനത്തിനെത്തുന്ന  ഭക്തജനങ്ങൾ കിഴക്കേ ഗോപുരം വഴി ചുറ്റമ്പലത്തിൽ പ്രവേശിച്ച് അയ്യപ്പദർശനം നടത്തി  വിളക്കുമാടത്തിനരികിലുള്ള ക്യൂ വഴി ക്ഷേത്രം പ്രദക്ഷിണം ചെയ്ത്  കിഴക്കേവാതിൽ വഴി നാലമ്പലത്തിൽ പ്രവേശിച്ച്  നമസക്കാരമണ്ഡപത്തിന്  മുന്നിൽ വന്ന് ഗുരുവായൂരപ്പനെയും തുടർന്ന് ഗണപതി ഭഗവാനെയും ദർശനം നടത്തി വടക്കേ വാതിൽ വഴി ചുറ്റമ്പലത്തിൽപ്രവേശിച്ച് ഭഗവതി ദർശനത്തിനുശേഷം  ഭഗവതിഅമ്പലം വഴി  ക്ഷേത്രത്തിൽനിന്ന് ബഹിർഗമിയക്കുന്ന രീതിയിൽ ദർശനസൗകര്യം ക്രീകരിയക്കും. 

ശ്രീകോവിൽ നെയ് വിളക്ക് പ്രകാരം പ്രത്യേകദർശനം നേരിട്ട് നാലമ്പലത്തിലേയ്ക്ക് അനുവദിക്കും. വർച്വൽ ക്യൂ പ്രകാരം  ഒരുദിവസം 1500 ന്റെ സ്ഥാനത്ത് 4000 പേർക്ക് ദർശനസൗകര്യം നൽകും.  കിഴക്കേ നടയിൽ ക്യൂകോംപ്ലക്സ് തുടങ്ങുന്നതിന് മുമ്പ്തന്നെ വഴിപാട് ചീട്ടാക്കാൻ സൗകര്യത്തിന് പ്രത്യേക വഴിപാട്കൗണ്ടർ ഏർപ്പെടുത്തും. 

സമയക്രമം ഇനി പറയും പ്രകാരം. 
1) പ്രാദേശികക്കാർ,  ജീവനക്കാർ, പെൻഷൻകാർ, കുടുംബാംഗങ്ങൾ- രാവിലെ 5-30 മുതൽ 6.30 വരെ.
2) വെർച്ചൽ ക്യൂ- രാവിലെ 4-30 മുതൽ 5-30 വരെ, 9-30 മുതൽ 1-30 വരെ, വൈകുന്നേരം 5 മുതൽ 6-30 വരെ,  7-30 മുതൽ 8-30 വരെ.
3) ശ്രീകാവിൽ നെയ് വിളക്ക് വഴിപാട് വഴി പ്രത്യേക ദർശനം- ക്ഷേത്രം തുറന്നിരിയക്കുന്ന സമയങ്ങളിൽ എല്ലാം. 
4) ദേവസ്വം ജീവനക്കാർക്ക് 1 മുതൽ 1-30 വരെയും ദർശനം അനുവദിയ്ക്കും.

തുലാഭാരം വഴിപാടു നടത്താൻ വരുന്ന ഭജനങ്ങളെ ഭഗവതി അമ്പലം വഴി തുലാഭാരസ്ഥലത്ത് പ്രവേശിപ്പിയക്കും. തുലാഭാരത്തിനുശേഷം നിയന്ത്രിതമായ രീതിയിൽ അവർക്ക് ദർശനസൗകര്യവും നൽകും.

ഇപ്പോൾ ഒരു ദിവസം പരമാവധി 60 വിവാഹങ്ങൾക്ക് ബുക്കിങ്ങ് സ്വീകരിയ്ക്കുന്ന സ്ഥാനത്ത് 100 വിവാഹങ്ങളുടെ ബുക്കിങ്ങ് സ്വീകരിയ്ക്കും.

കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരിയ്ക്കും ഈ ക്രമീകരണങ്ങൾ നടപ്പിലിക്കുക.

വെർച്വൽ ക്യൂ വഴിയും മുകളിൽ പറഞ്ഞ പ്രകാരവും അല്ലാതെ വരുന്നവരെ നിലവിലെ രീതി പ്രകാരം ദിപസ്തംഭത്തിനു സമീപത്തുനിന്ന് ദർശനം നടത്താൻ അനുവദിക്കും എന്ന്
ചെയർമാൻ,            
അഡ്മിനിസ്ട്രേറ്റർ,
ഗുരുവായൂർ ദേവസ്വം.

Share with Friends on Social Medias