മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിഴ എത്തുന്നവർക്കു ക്വാറന്റീൻ ഒഴിവാക്കാൻ ആലോചിക്കുന്നു. മറ്റു പല സംസ്ഥാനങ്ങളും സംസ്ഥാനാന്തര യാത്രയ്ക്കു നിയന്ത്രണം ഒഴിവാക്കിയെങ്കിലും കേരളം 7 ദിവസത്തെ ക്വാറന്റീനും അതിന് ശേഷം രോഗ പരിശോധനയും നിർബന്ധമായി തുടരുകയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിനു വോട്ടു ചെയ്യാൻ ഒട്ടേറെ പേർ എത്തുമെന്ന കണക്കു കൂട്ടലിലാണ് ഇളവ് ആലോചിക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ബിസിനസ് യാത്രകൾക്കും ക്വാറന്റീൻ ഒഴിവാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലവിൽ 7 ദിവസത്തിനകം മടങ്ങുന്നവർക്ക് പ്രത്യേക അനുമതി ഉണ്ടെങ്കിൽ ക്വാറന്റീൻ വേണ്ട. അതേ സമയം, വിദേശത്തു നിന്നെത്തുന്നവർക്ക് 7 ദിവസം ക്വാറന്റീനും പരിശോധനയുമെന്ന നിബന്ധന മാറ്റില്ല. പരിശോധനയില്ലെങ്കിൽ 14 ദിവസത്തെ ക്വാറന്റീൻ വേണം.