loader
കോട്ടയം - നിലമ്പൂർ റോഡ് പാസഞ്ചർ ട്രെയിൻ  എക്സ്പ്രസാക്കി മാറ്റി

കോട്ടയം - നിലമ്പൂർ റോഡ് പാസഞ്ചർ ട്രെയിൻ എക്സ്പ്രസാക്കി മാറ്റി

വരുമാന വർധന ലക്ഷ്യമിട്ട് രാജ്യത്തെ 358 പാസഞ്ചർ തീവണ്ടികൾ എക്സ്പ്രസുകളാക്കി മാറ്റി. ഇതിൽ കോട്ടയം - നിലമ്പൂർ റോഡ്  ഉൾപ്പെടെ കേരളത്തിലെ പത്തു പാസഞ്ചറുകളും ഉൾപ്പെടുന്നു.  ഇവയിൽ യാത്രാ നിരക്ക് ഇരട്ടിയിലധികമാവുകയും സ്റ്റോപ്പുകളുടെ എണ്ണം കുറയുകയും ചെയ്യും. തീവണ്ടി ഗതാഗതം സാധാരണ ഗതിയിലാകുമ്പോൾ ഈ പരിഷ്‌കാരം പ്രാബല്യത്തിൽ വരും. റെയിൽവേ സ്വകാര്യ വത്കരണത്തിന്റെ ചുവട് പിടിച്ചാണ് പാസഞ്ചറുകൾ ലാഭകരമല്ലെന്ന വിലയിരുത്തലുകൾ ഉണ്ടായത്. ഇവയെ എക്സ്പ്രസുകളും എക്സ്പ്രസുകളെ സൂപ്പർ ഫാസ്റ്റുകളുമാക്കാൻ റെയിൽവേ തീരുമാനിച്ചിരുന്നു. പാസഞ്ചറിലെ ഏറ്റവും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാണ്. എക്സ്പ്രസുകളായി മാറുമ്പോൾ ചുരുങ്ങിയ നിരക്ക് 30 രൂപയാവും. പാസഞ്ചറുകളിൽ സ്ലീപ്പർ, എ.സി.യും ഉൾപ്പെടെയുള്ള കോച്ചുകൾ വരും. വേഗം കൂടുന്നതോടെ യാത്രക്കാർക്ക് സമയ ലാഭവും ഉണ്ടാവും.

കേരളത്തിൽ എക്സ്പ്രസുകളാകുന്ന പാസഞ്ചറുകൾ

1. നാഗർകോവിൽ-കോട്ടയം
2. കോയമ്പത്തൂർ- മംഗലാപുരം സെൻട്രൽ
3. കോട്ടയം-നിലമ്പൂർ റോഡ്
4. ഗുരുവായൂർ-പുനലൂർ
5. തൃശ്ശൂർ-കണ്ണൂർ
6. കണ്ണൂർ-കോയമ്പത്തൂർ
7. മംഗലാപുരം സെൻട്രൽ- കോഴിക്കോട്
8. പുനലൂർ-മധുര
9. പാലക്കാട് ടൗൺ- തിരുച്ചിറപ്പള്ളി
10. പാലക്കാട്-തിരുച്ചെന്തൂർ

Share with Friends on Social Medias