loader
സെപ്തംബറില്‍ റെക്കോര്‍ഡ് മഴ; കേരളത്തില്‍ ലഭിച്ചത് 10 ശതമാനം അധിക മഴ

സെപ്തംബറില്‍ റെക്കോര്‍ഡ് മഴ; കേരളത്തില്‍ ലഭിച്ചത് 10 ശതമാനം അധിക മഴ

സംസ്ഥാനത്ത് രണ്ടാം കാലവര്‍ഷ പെയ്ത്തില്‍ ലഭിച്ചത് 10 % അധിക മഴ. 196 സെന്റീമീറ്റര്‍ മഴയാണ് ഈ കാലവര്‍ഷം പ്രതീക്ഷിച്ചിരുന്നതെങ്കില്‍ 216 സെന്റീമീറ്റര്‍ മഴ ലഭിച്ചു. ജൂണ്‍ ഒന്ന് മുതല്‍ സെപ്തംബര്‍ 21 വരെ കാലയളവിലാണ് ഇത്രയധികം മഴ ലഭിച്ചത്. അതേസമയം, ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 80 ശതമാനം കവിഞ്ഞു.സംസ്ഥാനത്തെ മഴക്കെടുതിയില്‍ ആകെ നാല് മരണമാണ് ഉണ്ടായത്. കാസര്‍ഗോഡ് ഹോസ്ദുര്‍ഗ് സ്വദേശി സുധനും ചേനക്കോട് സ്വദേശി ചന്ദ്രശേഖരനും വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ജില്ലയില്‍ 25 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു

സെപ്റ്റംബര്‍ 22 ന് എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലും സെപ്റ്റംബര്‍ 25 ന് ഇടുക്കി ജില്ലയിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമീ മുതല്‍ 115.5 മിമീ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Share with Friends on Social Medias