loader
ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യബസുകള്‍  സർവീസ് നടത്തില്ല

ഓഗസ്റ്റ് ഒന്നു മുതല്‍ സ്വകാര്യബസുകള്‍ സർവീസ് നടത്തില്ല

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല.അനിശ്ചിതകാലത്തേക്ക് സര്‍വീസ് നടത്തില്ലെന്ന് കാണിച്ച് സര്‍ക്കാരിന് ജി ഫോം നല്‍കിരിക്കുകയാണ് ഒന്‍പതിനായിരത്തോളം ബസുടമകള്‍. ഡിസംബര്‍ വരെയുള്ള റോഡ് നികുതി നീട്ടി നല്‍കമെന്നാണ് ബസുടമകളുടെ ആവശ്യം. എന്നാല്‍ സമയം നീട്ടി നല്‍കാന്‍ ഗതാഗതവകുപ്പ് തീരുമാനിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. പ്രതിദിന നഷ്ടക്കണക്കു ചൂണ്ടിക്കാട്ടിയാണ് നാളെ മുതല്‍ സര്‍വീസ് നിര്‍ത്താന്‍ ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്.
റോഡ് നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ വരെ നീട്ടി നല്‍കാമെന്നാണ് ഗതാഗതവകുപ്പ് മുന്നോട്ട് വെച്ച നിര്‍ദേശം. എന്നാല്‍ ആ നിര്‍ദേശം ബസുടമകള്‍ അംഗീകരിച്ചില്ല. കൊറോണ തീരുന്നതുവരെ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക  സിഡംബര്‍  വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ ആവശ്യം.നികുതി ഒഴിവാക്കുന്നതോ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുന്നതോ പ്രായോഗികമല്ലെന്ന് ഗതാഗതവകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവെയ്ക്കാനുള്ള നീക്കവുമായി ബസുടമകള്‍ മുന്നോട്ട് പോകുന്നത്

Share with Friends on Social Medias