loader
വിദ്യാഭ്യാസ മേഖലയിൽ വൻ അഴിച്ചുപണി;പുതിയ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

വിദ്യാഭ്യാസ മേഖലയിൽ വൻ അഴിച്ചുപണി;പുതിയ നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

മുപ്പതു വർഷകൾക്കു ശേഷം രാജ്യത്തു പുതിയ വിദ്യാഭ്യാസ നയം. 3 വർഷത്തെ അങ്കണവാടി, പ്രീ-സ്‌കൂൾ പഠനവും 12 വർഷത്തെ സ്‌കൂൾ പഠനവും ചേർത്ത് 5+3+3+4 പാഠ്യരീതി ഉൾപ്പെടെ നിർദേശിക്കുന്ന നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. അഞ്ചാം ക്ലാസ് വരെ മാതൃ/ പ്രാദേശിക ഭാഷയിലാകണം പഠനം; എട്ടു വരെയും അതിനു മുകളിലേക്കും ഇക്കാര്യം അഭിലഷണീയം.

പ്രീ–സ്കൂളിനും പാഠ്യപദ്ധതി വരും. അക്ഷരങ്ങളും സംഖ്യകളും മനസ്സിലാക്കാനുള്ള അടിസ്ഥാന പഠനം മാത്രം. ആറാം ക്ലാസ് മുതൽ ഇന്റേൺഷിപ്പോടെ തൊഴിലധിഷ്ഠിത പഠനം. 

മാനവവിഭവശേഷി മന്ത്രാലയം എന്ന പേരുമാറ്റി വീണ്ടും വിദ്യാഭ്യാസ മന്ത്രാലയമാക്കും. 4 വർഷത്തെ മൾട്ടി ഡിസിപ്ലിനറി ഡിഗ്രി കോഴ്സ്, സർവകലാശാലാ പ്രവേശനത്തിനു പൊതുപരീക്ഷ തുടങ്ങിയവയാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ. എംഫിൽ നിർത്തലാക്കും. 

ഹിന്ദി നിർബന്ധമാക്കണമെന്ന വിവാദ നിർദേശം അപ്പാടെ ഒഴിവാക്കിയ സർക്കാർ, ഡോ. കെ. കസ്തൂരിരംഗൻ സമിതിയുടെ കരടു ശുപാർശകളിൽ വേറെ കാര്യമായ മാറ്റങ്ങൾ വരുത്തിയില്ല. ത്രിഭാഷാ പഠന സംവിധാനത്തിൽ സംസ്‌കൃതവും ഒരു ഓപ്ഷൻ. ഇന്ത്യൻ ആംഗ്യഭാഷയെ (ഐഎസ്എൽ) രാജ്യമെങ്ങും ഏകരൂപത്തിലാക്കും. ശ്രവണ പരിമിതികളുള്ളവർക്കു ദേശീയ, സംസ്ഥാന പാഠ്യപദ്ധതികൾ. വിദ്യാഭ്യാസ അവകാശ നിയമം 3– 18 പ്രായപരിധിയിൽ പ്രാബല്യത്തിലാകും; നിലവിൽ ഇത് 6–14 പ്രായപരിധിയിലാണ്.

Share with Friends on Social Medias