loader
ഇന്നും തുടരും; എം. ശിവശങ്കറിനെ എൻഐഎ 9 മണിക്കൂർ ചോദ്യം ചെയ്തു.

ഇന്നും തുടരും; എം. ശിവശങ്കറിനെ എൻഐഎ 9 മണിക്കൂർ ചോദ്യം ചെയ്തു.

ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 9 മണിക്കൂർ ചോദ്യം ചെയ്തു. 

രാവിലെ 10 മണിക്കാരംഭിച്ച ചോദ്യം ചെയ്യൽ രാത്രി 7 വരെ നീണ്ടു. ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ എൻഐഎ അന്വേഷണത്തിനു സഹായകമായ നിർണായക വിവരങ്ങൾ ശിവശങ്കർ വെളിപ്പെടുത്തിയതായാണു സൂചന. തുടർ ചോദ്യം ചെയ്യലിനായി ഇന്നും ഹാജരാകാൻ അന്വേഷണ സംഘം നോട്ടിസ് നൽകിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കർ ഇന്നലെ വൈകിട്ട് ഏഴരയോടെ അഭിഭാഷകനെ കാണാനെത്തിയെങ്കിലും മാധ്യമപ്രവർത്തകർ പിന്തുടർന്നതിനാൽ ഉപേക്ഷിച്ചു. രാത്രി െവെകി നിയമോപദേശം തേടിയതായാണു വിവരം.

ചോദ്യം ചെയ്യൽ പൂർത്തിയാക്കും വരെ ശിവശങ്കർ കൊച്ചിയിൽ തുടരുമെന്നണു വിവരം. നഗരത്തിലെ ഒരു ഹോട്ടലിലാണ് ഇന്നലെ താമസിച്ചത് സ്വർണക്കടത്തു കേസിലെ പ്രതികളിൽ ചിലരുമായുണ്ടായ സൗഹൃദം വ്യക്തിപരമായ വീഴ്ചയാണെന്ന് ശിവശങ്കർ അന്വേഷണ സംഘത്തോടു തുറന്നു സമ്മതിച്ചു. ‌എന്നാൽ പ്രതികളുടെ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ശിവശങ്കറിനു പങ്കാളിത്തമുള്ളതിന്റെ തെളിവുകൾ എൻഐഎക്കു ലഭിച്ചിട്ടില്ല.

ചോദ്യം ചെയ്യലിനു ഹാജരാകും മുൻപ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കാമെന്ന നിർദേശം ശിവശങ്കർ നിരസിച്ചിരുന്നു. എന്നാൽ, ചോദ്യം ചെയ്യൽ പുരോഗമിച്ചതോടെ അദ്ദേഹം നിയമസഹായം ആവശ്യപ്പെട്ടു. ആദ്യഘട്ടം ചോദ്യം ചെയ്യലിനു ശേഷം അഭിഭാഷകനെ കാണാൻ സമയം നൽകാമെന്ന് അന്വേഷണ സംഘം അറിയിച്ചു.

Share with Friends on Social Medias