loader
കേരളത്തിൽ ഇന്നലെ 927 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്നലെ 927 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്നലെ 927 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2 പേർ മരിച്ചു. തിരൂരങ്ങാടി കല്ലുങ്ങലകത്ത് അബ്ദുൽ ഖാദർ ഹാജി (71), ഇരിങ്ങാലക്കുട പള്ളൻ വീട്ടിൽ വർഗീസ് (71) എന്നിവരുടെ മരണമാണ് സർക്കാർ സ്ഥിരീകരിച്ചത്.

ഇതോടെ ഔദ്യോഗിക മരണസംഖ്യ 61 ആയി. ഇതേസമയം, ആലപ്പുഴ (2), കാസർകോട്, കോഴിക്കോട് ജില്ലകളിലായി 4 പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് സ്വദേശിനിക്ക് ഇന്നലെ സ്ഥിരീകരിച്ചു. ഇവ കൂടി ചേരുമ്പോൾ അനൗദ്യോഗിക മരണസംഖ്യ 73.

ഇന്നലത്തെ 927 പേരിൽ 733 പേർ (79%) സമ്പർക്കത്തിലൂടെ കോവിഡ് പോസിറ്റീവ്. ഇതിൽ 67 പേരുടെ ഉറവിടം വ്യക്തമല്ല. 76 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 91 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. കോവിഡ് ബാധിതരിൽ 16 ആരോഗ്യ പ്രവർത്തകരും 4 ബിഎസ്എഫ് ജവാന്മാരും 4 കെഎസ്ഇ ജീവനക്കാരുമുണ്ട്. ഇന്നലെ 689 പേർ കോവിഡ് മുക്തരായി.

തിരുവനന്തപുരം 175. കാസർകോട് 107, പത്തനംതിട്ട 91, കൊല്ലം 74, എറണാകുളം 61, കോഴിക്കോട് 57, മലപ്പുറം 56, കോട്ടയം 54, ഇടുക്കി 48, കണ്ണൂർ 47, ആലപ്പുഴ 46, പാലക്കാട് 42, തൃശൂർ 41, വയനാട് 28.

പുതുതായി ഹോട്‌സ്പോട്ട് ആയ സ്ഥലങ്ങൾ: തിരുവനന്തപുരം ജില്ലയിലെ നന്ദിയോട് (കണ്ടെയ്ൻമെന്റ് സോൺ: 4, 12), കാട്ടാക്കട, (16), വെങ്ങാനൂർ (9), കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി (എല്ലാ വാർഡുകളും), രാമനാട്ടുകര മുനിസിപ്പാലിറ്റി (14), ഉണ്ണികുളം (1, 14, 23), കായക്കോടി (7), തിക്കോടി (7), പയ്യോളി മുനിസിപ്പാലിറ്റി (31), തൃശൂർ ജില്ലയിലെ വലപ്പാട് (13), എടത്തുരത്തി (9), കൈപ്പമംഗലം (12), മാള (7, 8, 9, 10, 11, 14, 15, 17, 20), കടപ്പുറം (6, 7, 10), ഇടുക്കി ജില്ലയിലെ വാത്തിക്കുടി (2, 3), കാമാക്ഷി (10, 11, 12), കട്ടപ്പന മുനിസിപ്പാലിറ്റി (15, 16), എറണാകുളം ജില്ലയിലെ നെല്ലിക്കുഴി (എല്ലാ വാർഡുകളും), കുട്ടമ്പുഴ (4, 5), ഏഴിക്കര (8, 9), കണ്ണൂർ ജില്ലയിലെ കുറ്റിയാട്ടൂർ (11), അയ്യൻകുന്ന് (14), മുഴുക്കുന്ന് (2), ആലപ്പുഴ ജില്ലയിലെ പുറക്കാട് (18), പുന്നപ്ര നോർത്ത് (16), നീലംപേരൂർ (1, 2, 3, 4), മലപ്പുറം ജില്ലയിലെ പള്ളിക്കൽ (3, 7, 8, 9, 10, 11, 12, 13, 15), പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ (6), കോട്ടയം ജില്ലയിലെ കുറിച്ചി (20). 

കണ്ണൂർ ജില്ലയിലെ ചപ്പാരപ്പടവ് (സബ് വാർഡ് 6), മുഴപ്പിലങ്ങാട് (വാർഡ് 2), കൂടാളി (18), മലപ്പട്ടം (5), ന്യൂ മാഹി (4, 5, 7), പായം (2), പടിയൂർ (10, 13), പാട്യം (7, 9, 17), കങ്കോൽ ആലപ്പടമ്പ (1), പത്തനംതിട്ട ജില്ലയിലെ വടശേരിക്കര (1), കുന്നന്താനം (5, 8), അരുവാപ്പുലം (4, 12), നിരണം (13), എറണാകുളം ജില്ലയിലെ മൂക്കന്നൂർ (7), തൃശൂർ ജില്ലയിലെ കൊരട്ടി (1) എന്നിവയെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.

Share with Friends on Social Medias