loader
കേരള എൻട്രൻസ് കേന്ദ്രങ്ങളിൽ അകലം പാലിച്ചില്ല.അറുനൂറോളം രക്ഷിതാക്കൾക്കെതിരെ കേസ്

കേരള എൻട്രൻസ് കേന്ദ്രങ്ങളിൽ അകലം പാലിച്ചില്ല.അറുനൂറോളം രക്ഷിതാക്കൾക്കെതിരെ കേസ്

കേരള എൻട്രൻസ് കേന്ദ്രങ്ങളിൽ അകലം പാലിച്ചില്ലെന്ന പേരിൽ അറുനൂറോളം രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസ്. പട്ടം സെന്റ് മേരീസ് സ്കൂൾ, വഴുതക്കാട് കോട്ടൺ ഹിൽ സ്കൂൾ എന്നിവിടങ്ങളിലെത്തിയവർക്കെതിരെയാണു കേസ്.

തിരക്ക് ഒഴിവാക്കാൻ പൊലീസിനെ നിയോഗിച്ചും മറ്റും മുൻകരുതലെടുക്കുമെന്നു പറഞ്ഞ അധികൃതർ സ്വന്തം വീഴ്ച മറയ്ക്കാനാണു കേസ് എടുത്തതെന്ന് ആരോപണമുണ്ട്. കൂടുതൽ സെന്ററുകൾ അനുവദിക്കാതെയും പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം പരിഗണിക്കാതെയും മുന്നോട്ടുപോയ സർക്കാർ ഇപ്പോൾ ഇത്തരത്തിൽ പെരുമാറുന്നതു പ്രകോപനപരമാണെന്നു ശശി തരൂർ എംപി കുറ്റപ്പെടുത്തി.

കേരള എൻട്രൻസ് എഴുതിയ 2 വിദ്യാർഥികൾക്കുകൂടി കോവിഡ്. വലിയതുറ സെന്റ് ആന്റണീസ് സ്‌കൂളിൽ പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കും കൈമനം മന്നം മെമ്മോറിയൽ സ്‌കൂളിൽ എഴുതിയ കൊല്ലം അഞ്ചൽ സ്വദേശിക്കുമാണു രോഗം. അമ്മയ്ക്കു രോഗം കണ്ടെത്തിയതിനാലാണ് പൂന്തുറയിലെ വിദ്യാർഥിയെ പരിശോധിച്ചത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു 2 വിദ്യാർഥിനികൾക്കും മറ്റൊരു വിദ്യാർഥിയുടെ പിതാവിനും കോഴിക്കോട്ട് ഒരു വിദ്യാർഥിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Share with Friends on Social Medias