loader
സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.

സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു.

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് ആദ്യമായി 200 കടന്നു. 211 പുതിയ രോഗികളിൽ 27 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം. ഇതും ഇതുവരെയുള്ള ഏറ്റവും ഉയർന്ന കണക്കാണ്. 201 പേർ രോഗമുക്തരായി.

രോഗികളിൽ 138 പേർ വിദേശത്തുനിന്നും 39 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. ഇതിനു പുറമേ രോഗബാധിതരായ 6 സിഐഎസ്എഫ് ഉദ്യോഗസ്ഥരെയും ഒരു എയർ ക്രൂ അംഗത്തെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം–35, കൊല്ലം–23, ആലപ്പുഴ, തൃശൂർ–21 വീതം, കണ്ണൂർ–18, തിരുവനന്തപുരം, എറണാകുളം–17, കോട്ടയം, പാലക്കാട്, കോഴിക്കോട് –14 വീതം, പത്തനംതിട്ട, കാസർകോട്–7 വീതം, ഇടുക്കി–2, വയനാട്–1.

സമ്പർക്ക രോഗികൾ: ആലപ്പുഴ–12, എറണാകുളം–4, തിരുവനന്തപുരം, മലപ്പുറം–3 വീതം, പാലക്കാട്, കോഴിക്കോട്–2 വീതം, തൃശൂർ–1. തിരുവനന്തപുരം, എറണാകുളം കോഴിക്കോട് ജില്ലകളിൽ ഉറവിടമറിയാതെയുള്ള രോഗം റിപ്പോർട്ട് ചെയ്തു.

Share with Friends on Social Medias