loader
കോവിഡിനെതിരെ ഇന്ത്യൻ വാക്സിൻ:ഈ വർഷാവസാനത്തോടെ ‌കോവിഡിനെതിരായ വാക്സിൻ യാഥാർഥ്യമാകും

കോവിഡിനെതിരെ ഇന്ത്യൻ വാക്സിൻ:ഈ വർഷാവസാനത്തോടെ ‌കോവിഡിനെതിരായ വാക്സിൻ യാഥാർഥ്യമാകും

രാജ്യത്ത് ആദ്യമായി തദ്ദേശീയമായി നിർമിച്ച വാക്സിനാണ് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റേത്. ഇതിന്റെ ഓരോ ഘട്ടവും കേന്ദ്രസർക്കാർ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്.വാക്സിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് ഐസിഎംആർ അനുമതി നൽകിയത്.

ഐസിഎംആറിന്റെ പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള സാർസ് കോവ്-2 വൈറസിന്റെ സാമ്പിളാണ് വാക്സിൻ നിർമിക്കുന്നതിനായി ഉപയോഗിച്ചത്. ബിബിവി152 എന്ന കോഡിലുള്ള കോവിഡ് വാക്സിന് കോവാക്സിൻ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.

വാക്സിൻ മനുഷ്യരിലെ പരീക്ഷണങ്ങൾ പൂർത്തിയാക്കാൻ അനുമതികൾ വേഗത്തിലാക്കണമെന്നും ഐസിഎംആറിലെ ഉദ്യോഗസ്ഥരോട് ബൽറാം ഭാർഗവ് പറയുന്നു.ജൂലൈ ഏഴിന് വാക്സിൻ മനുഷ്യരിൽ പരീക്ഷിച്ച് തുടങ്ങുമെന്നും അദ്ദേഹം പറയുന്നു.

 

മനുഷ്യരിൽ വാക്സിൻ പരീക്ഷണം പൂർത്തിയാകാൻ 3 മാസമെടുക്കുമെന്നും ഇതു വിജയകരമായാൽ ഈ വർഷാവസാനത്തോടെ ‌കോവിഡിനെതിരായ ‘കോവാക്സിൻ’ യാഥാർഥ്യമാകുമെന്നും ഭാരത് ബയോടെക് സാരഥികളിലൊരാളായ സുചിത്ര എല്ല. എന്നാൽ, ഇത് ആളുകൾക്കു ലഭ്യമാകുന്നത് എന്നാകുമെന്ന ചോദ്യത്തിന്, ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ തീരുമാനം നിർണായകമാകുമെന്ന് അവർ പറഞ്ഞു.

Share with Friends on Social Medias