loader
കേരളത്തിലെ 88 ഹോട്ട് സ്പോട്ടുകളെ പ്രഖ്യാപിച്ചു

കേരളത്തിലെ 88 ഹോട്ട് സ്പോട്ടുകളെ പ്രഖ്യാപിച്ചു

പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്‍ഡറി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട് സ്പോട്ടുകള്‍ തയ്യാറാക്കിയത്

സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഹോട്ട് സ്പോട്ടുകളായി കണക്കാക്കുന്നതായി ആരോഗ്യ മന്ത്രാലയം. രോഗത്തിന്റെ വ്യാപനത്തിന് അനുസരിച്ചു ഹോട്ട് സ്പോട്ടുകളെ പുനർ നിർണയിക്കും. ആഴ്ചകൾ തോറും നടക്കുന്ന രോഗികളുടെയും അവരുടെ സഹവർത്തികളുടെയും സംബന്ധിക്കുന്ന ഡേറ്റകളുടെ അവലോകനത്തിന് ശേഷം ആകും ഒരു പ്രദേശത്തെ ഹോട്ട് സ്പോട്ടിൽ നിന്നും മാറ്റുന്ന കാര്യം തീരുമാനിക്കുക

തിരുവനന്തപുരം ജില്ലയിൽ മൂന്നു ഹോട്ട് സ്പോട്ടുകള്‍ - തിരുവനന്തപുരം കോര്‍പറേഷന്‍, വര്‍ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്

കൊല്ലം ജില്ലയിൽ അഞ്ചു ഹോട്ട് സ്പോട്ടുകള്‍- കൊല്ലം കോര്‍പറേഷന്‍, പുനലൂര്‍ മുന്‍സിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍

ആലപ്പുഴ ജില്ലയിൽ മൂന്നു ഹോട്ട് സ്പോട്ടുകള്‍ - ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍

പത്തനംതിട്ട ജില്ലയിൽ ആറു ഹോട്ട് സ്പോട്ടുകള്‍ - അടൂര്‍ മുന്‍സിപ്പാലിറ്റി, വടശേരിക്കര, ആറന്‍മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍ പഞ്ചായത്തുകള്‍

കോട്ടയം ജില്ലയിൽ രണ്ടു ഹോട്ട് സ്പോട്ടുകള്‍ - തിരുവാര്‍പ്പ് വെളിയന്നൂര്‍ പഞ്ചായത്തുകള്‍

ഇടുക്കി ജില്ലയിൽ ആറു ഹോട്ട് സ്പോട്ടുകള്‍ - തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍

എറണാകുളം ജില്ലയിൽ രണ്ടു ഹോട്ട് സ്പോട്ടുകള്‍- കൊച്ചി കോര്‍പറേഷന്‍, മുളവുകാട് പഞ്ചായത്ത്

തൃശൂര്‍ ജില്ലയിൽ മൂന്നു ഹോട്ട് സ്പോട്ടുകള്‍ - ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍

പാലക്കാട് ജില്ലയിൽ നാലു ഹോട്ട് സ്പോട്ടുകള്‍ - പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍

മലപ്പുറം ജില്ലയിൽ പന്ത്രണ്ടു ഹോട്ട് സ്പോട്ടുകള്‍ - മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍

കോഴിക്കോട് ജില്ലയിൽ എട്ടു ഹോട്ട് സ്പോട്ടുകള്‍) - കോഴിക്കോട് കോര്‍പറേഷന്‍, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റിയാടി, നാദാപുരം, മണിയൂര്‍, കുന്നമംഗലം പഞ്ചായത്തുകള്‍

വയനാട് ജില്ലയിൽ രണ്ടു ഹോട്ട് സ്പോട്ടുകള്‍ - വെള്ളമുണ്ട, മൂപ്പയ്‌നാട് പഞ്ചായത്തുകള്‍

കണ്ണൂര്‍ ജില്ലയിൽ പതിനെട്ടു ഹോട്ട് സ്പോട്ടുകള്‍ - കണ്ണൂര്‍ കോര്‍പറേഷന്‍, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍ പഞ്ചായത്തുകള്‍

കാസര്‍ഗോഡ് ജില്ലയിൽ പതിനാലു  ഹോട്ട് സ്പോട്ടുകള്‍ - കാഞ്ഞങ്ങാട്, കാസര്‍ഗോഡ് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍

Share with Friends on Social Medias