loader
കോറോണയിൽ വിറങ്ങലിച്ചു ലോകം മുഴുവൻ

കോറോണയിൽ വിറങ്ങലിച്ചു ലോകം മുഴുവൻ

ഇന്നലെ മാത്രം അമേരിക്കയിൽ മരിച്ചു വീണത് 1480 പേരാണ്, ഇതോടെ രാജ്യത്തെ മരണസംഖ്യ 8454 ആയി. അമേരിക്കയിൽ അകെ സ്ഥിരീകരിച്ച കൊറോണ  രോഗികളുടെ എണ്ണം 311,635 കടന്നു. 

ലോകത്തു ഇത് വരെ പതിനൊന്നു ലക്ഷത്തിനടുത്തു പേർക്ക് രോഗം സ്ഥിരീകരിക്കുകയും അറുപതിനായിരത്തിനടത്തു ആളുകൾ മരണപ്പെടുകയും ചെയ്തു 

ഇറ്റലിയില്‍ 766 പേരാണ് വെള്ളിയാഴ്ച മരിച്ചത്. ഇവിടെ ആകെ മരണം 14681 ആയി. സ്‌പെയിനില്‍ ഇന്നലെ മരിച്ച 850 പേരടക്കം ആകെ മരണസംഖ്യ 11198 ഉം ആയി.

ഇന്ത്യയിൽ ഇത് വരെ 3030 പേർക്ക് രോഗം സ്ഥിരീകരിക്കുകയും, 266 പേർക്ക് രോഗം ഭേദമാകുകയും 77 പേർക്ക് മരണം സംഭവിക്കുകയും ചെയ്തു 

 

 

Share with Friends on Social Medias