loader
അർദ്ധ രാത്രിയിൽ നിസാമുദ്ദിൻ മർക്കസ് ഒഴിപ്പിക്കാൻ എത്തിയ സാക്ഷാൽ ഡോവൽ

അർദ്ധ രാത്രിയിൽ നിസാമുദ്ദിൻ മർക്കസ് ഒഴിപ്പിക്കാൻ എത്തിയ സാക്ഷാൽ ഡോവൽ

അർദ്ധ രാത്രിയിൽ നിസാമുദ്ദിൻ മർക്കസ് ഒഴിപ്പിക്കാൻ എത്തിയ സാക്ഷാൽ ഡോവൽ 

ഡൽഹി നിസാമുദ്ദിനിലെ തബ്‌ലിഗി ജമാഅത്ത് മര്‍ക്കസില്‍നിന്ന് ആളുകൾ ഒഴിഞ്ഞു പോകണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് വകവെക്കാതിരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ഡോവൽ ഇടപെട്ടതായാണ് വരുന്ന വാർത്തകൾ.

മാര്‍ച്ച് 28 രാത്രി രണ്ടു മണിക്ക് അജിത്ത് ഡോവല്‍ മര്‍ക്കസില്‍ നേരിട്ടെത്തി കൊറോണ ടെസ്റ്റിന് വിധേയനാവണമെന്നും സ്വയം സമ്പര്‍ക്കവിലക്കില്‍ പോവണമെന്നും മൗലാനാ സാദിനോട് നിർദ്ദേശിച്ചു.

തെലങ്കാനയിലെ കരിംനഗറിലുള്ള ഒമ്പത് ഇന്തോനേഷ്യക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കൊറോണ വ്യാപനത്തിന്റെ വ്യക്തമായ സൂചനകൾ കിട്ടിയിരുന്നു.

തബ്‌ലീഗി ജമാഅത്തിന്റെ ആസ്ഥാനമായ നിസാമുദീന്‍ മാർക്കസിൽ  ആയിരത്തിലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ മുന്നൂറോളം പേരെ പള്ളിയില്‍ തന്നെ നിരീക്ഷണത്തിൽ ഇരിക്കാനും ബാക്കിയുള്ളവരെ ആശുപത്രികളിലായും നിരീക്ഷണത്തിലാക്കി 

Share with Friends on Social Medias