loader
മഹാമാരിയായി കൊറോണ, ലോകത്താകമാനം മരണപ്പെട്ടത് 42000 പേർ

മഹാമാരിയായി കൊറോണ, ലോകത്താകമാനം മരണപ്പെട്ടത് 42000 പേർ

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ എന്ന് UN പ്രഖ്യാപിക്കുമ്പോഴും അതിനെ നേരിടാനാകാതെ കുഴയുകയാണ് ലോകം മുഴുവൻ. ഇത് വരെ ഉള്ള കണക്കനുസരിച്ചു രോഗബാധിതരുടെ എണ്ണം 8,58,892 കവിഞ്ഞു 

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലോകത്താകമാനം മരണപ്പെട്ടത് 4000 പേരാണ്. ഇന്നലെ മാത്രം അമേരിക്കയിൽ മരണപ്പെട്ടത് 800 പേരാണ്, ഇതോടെ മരണനിരക്കിൽ ഇറ്റലിക്കും സ്പെയിനിനും പിന്നാലെ മൂന്നാമതായി അമേരിക്ക എത്തി.

വരുന്ന രണ്ടാഴ്ച ഭയാനകമാണെന്നും എല്ലാവരും വീട്ടിൽ തന്നെ തുടരണമെന്നും അമേരിക്കൻ പ്രെസിഡെന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു 

രോഗത്തിന്റെ ഗൗരവം മനസിലാക്കാതെ ആളുകൾ ഇറങ്ങി നടക്കുന്നതും രോഗം പടരാൻ കാരണമാകുന്നുണ്ട്. 

 

Share with Friends on Social Medias