loader
അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് 11 സ്‌കൂളുകളില്‍ കൂടി താമസസ്ഥലമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍

അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് 11 സ്‌കൂളുകളില്‍ കൂടി താമസസ്ഥലമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍

ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസരപ്രദേശത്തുനിന്നും ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുന്ന അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ താമസസ്ഥലമൊരുക്കുന്നു. ഇതിനു വേണ്ടി 11 സ്‌കൂളുകള്‍ ഏറ്റെടുത്ത് സജ്ജീകരിച്ചുകഴിഞ്ഞു.

''ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ വീടുകളിലേക്ക് പലായനം ചെയ്തിരുന്നു. അത് തുടരുകയാണ്. അത്തരക്കാര്‍ക്ക് ഭക്ഷണവും താമസസ്ഥലവുമൊരുക്കാന്‍ സര്‍ക്കാര്‍ 11 സ്‌കൂളുകള്‍ ഏറ്റെടുത്തു.''- ഡല്‍ഹി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

''ഇപ്പോള്‍ നിലവിലുള്ള 238 താല്‍ക്കാലിക താമസസ്ഥലത്തിനു പുറമെ ഈ സ്‌കൂളുകളിലെ ക്ലാസ് മുറികളിലും ഉറങ്ങുന്നതിനുള്ള സൗകര്യമൊരുക്കും. അതിനു വേണ്ടി എല്ലാ മുറികളും വൈറസ് വിമുക്തമാക്കിയിട്ടുണ്ട്. സ്‌കൂളുകളിലെ തലവനായിരിക്കും ഷെല്‍റ്ററുകളുടെ ചുമതല. കൂടാതെ സുരക്ഷാ ഉദോഗസ്ഥരെയും നിയമിക്കും.''-ഉത്തരവ് തുടരുന്നു. സംസ്ഥാനത്തെ 568 സ്‌കൂളുകളിലും താല്‍ക്കാലിക താമസസ്ഥലങ്ങളിലും സര്‍ക്കാര്‍ മുന്‍കൈയില്‍ സൗജന്യ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്.

ഇതുവരെ ഡല്‍ഹിയില്‍ 97 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. പുതുതായി 25 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടു.

Share with Friends on Social Medias