loader
അന്യസംസ്ഥാന തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണോ? ഒരു അവലോകനം

അന്യസംസ്ഥാന തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണോ? ഒരു അവലോകനം

സത്യം പറഞ്ഞാൽ വീണു കിടക്കുമ്പോഴും വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്ന് പറഞ്ഞു ഭൂമിശാസ്ത്ര വർഗീയത പറയുന്ന തരം താണ മലയാളികളോടായി ....

ലോകം മുഴുവൻ കൊറോണ വൈറസിന്റെ കരാള ഹസ്തത്തിൽ ആണ്ടു കിടക്കുകയാണല്ലോ ?. ആ ഒരു സാഹചര്യത്തിൽ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തു 21 ദിവസം സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത് .അത് തന്നെ സമയം അനുവദിക്കാതെ ചെയ്തു എന്നുള്ളത് തന്നെ ജനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ചു സമൂഹവ്യാപനം തടയാൻ വേണ്ടി കൂടി ആണ്. കൂടാതെ ഓരോ സംസ്ഥാനങ്ങൾക്കും ആവശ്യത്തിന് വേണ്ട ധനസഹായവും, അരിയും ഗോതമ്പും പയറുവർഗങ്ങളും കേന്ദ്രം നൽകി കഴിഞ്ഞു. കൂടുതലും ജനങ്ങളുടെ അക്കൗണ്ടിൽ നേരിട്ടാണ് എന്ന് കൊണ്ട് പല സാമ്പത്തിക ശാസ്ത്രജ്ഞന്മാരുടെയും കണക്കുകൾ തെറ്റിപ്പോയി എന്നത് ശരി തന്നെ. കൂടാതെ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സെസിൽ നിന്നും നീക്കിയിരുപ്പു തുക ഉപയോഗിക്കാം എന്ന് അറിയിപ്പും കിട്ടി. കൂടാതെ ആരോഗ്യ മേഖലയിൽ ഉള്ളവർക്ക് അടുത്ത മൂന്ന് മാസത്തേക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ഉണ്ട്.അങ്ങെനെ നിരവധി പാക്കേജുകൾ പ്രഖ്യാപിച്ചു സോണിയാ ഗാന്ധിയുടെ വരെ കയ്യടി നേടി മോദിയിപ്പോൾ. അതെല്ലാം കേരളത്തിലെ ട്യൂബ് ലൈറ്റുകളിൽ എത്താൻ സമയം എടുക്കും.

ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം, രാഷ്ട്രീയം ഈ അവസരത്തിൽ എത്ര പറയേണ്ട എന്ന് വിചാരിച്ചാലും ചില സ്വയം ബുദ്ധി ജീവി ചമയുന്നവർ , അതിനു സമ്മതിക്കില്ല.

രാജ്യത്തിൻറെ പലഭാഗങ്ങളിൽ പല സംസഥാനങ്ങളിൽ നിന്നും പണി എടുക്കുന്ന ഒരു പാട് തൊഴിലാളികളെ നമ്മൾ കാണാറുണ്ട്. അവരെല്ലാം ഈ രോഗത്തിന്റെ ഗൗരവം കണക്കാക്കാതെ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് നമ്മൾ കാണുന്നതും ആകുന്നു . അവർക്കു വേണ്ട ഭക്ഷണവും താമസവും ഏർപ്പാടാക്കി കൊടുക്കേണ്ട ചുമതല അതാതു സംസ്ഥാനങ്ങൾക്കു മാത്രമാണ് . അതിനു അവർക്കു ഓരോ ജില്ലാ ഭരണകൂടങ്ങളെ ഏല്പിക്കാം. ഒഴിഞ്ഞു കിടക്കുന്ന സ്കൂളുകളും കോളേജുകളും താമസത്തിനു ഉപയോഗിക്കാം, ബയോ ടോയ്‍ലെറ്റുകൾ ഏർപ്പാടാക്കാം. ഇതെല്ലം പഞ്ചായത്തു അടിസ്ഥാനത്തിൽ വരുമ്പോൾ ജോലി ഭാരം താനെ കുറയും.ഈ സമയത്തു ഏതൊരു ജനങ്ങളുടെയും ഒരു തരത്തിലുള്ള സഞ്ചാരവും അനുവദിക്കാൻ പാടില്ല എന്നിരിക്കെ(ഓർക്കണം 21 ദിവസം നമുക്ക് സഹിക്കാൻ ആയില്ലെങ്കിൽ കുറഞ്ഞത് ഒരു വർഷം എങ്കിലും നമുക്കു നരകിക്കേണ്ടി വരും) അവർക്കു വേണ്ടി ട്രെയിനും ബസും അനുവദിച്ചു അവരെ വീടുകളിൽ എത്തിക്കണം എന്ന് പറയുന്നത് എത്ര വിഡ്ഢിത്തരം ആണ്. കുറഞ്ഞത് 10 ദിവസമെങ്കിലും എടുക്കും അത് പൂർത്തിയാകാൻ. അതായതു ആ പത്തു ദിവസം സമൂഹവ്യാപനത്തിനു കാരണമാകാം എന്ന വിദഗ്ദ്ധ അഭിപ്രായം ഉണ്ടെന്നിരിക്കെ, ചില വിഡ്ഢികളുടെ വാക്ക് കേട്ടു പ്രവർത്തിച്ചാൽ ഇന്ത്യയിൽ ശവമടക്കിനു സ്ഥലം ഇല്ലാതെ വരും എന്ന അതി ഗുരുതരമായ അവസ്ഥയെ മുൻകൂട്ടി കാണാതിരുന്നു കൂടാ...

നന്മ മരം ആകാം , അത് ബുദ്ധി ശൂന്യമായ പ്രവർത്തി ആകരുത്, മുന്നിലുള്ള അവസരങ്ങളെ ഉപയോഗിക്കാതെ മറ്റുള്ളവരെ പഴിച്ചും തരം തിരിച്ചും ജീവിക്കുന്ന കഴുതകൾ എവിടെയും എത്തിപ്പെട്ട ചരിത്രമേ ഇല്ല. 

 

നോട്ട്: കേരളത്തിലെ ഭായിമാർ ആദ്യമേ വണ്ടി കയറി പോയതു പലരും കണ്ടിട്ടും കാണാതെ ഇരിക്കണ്ട 

Share with Friends on Social Medias