loader
കോവിഡ്  19  പ്രതിരോധം: രാജ്യത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചാലുള്ള ശിക്ഷയും പിഴയും അറിയാം?

കോവിഡ് 19 പ്രതിരോധം: രാജ്യത്ത് ലോക്ക് ഡൗണ്‍ ലംഘിച്ചാലുള്ള ശിക്ഷയും പിഴയും അറിയാം?

കൊറോണ പടരുന്നത് തടയാനായി രാജ്യം പൂർണ്ണമായി ലോക്ക് ഡൗണിലേക്ക് കടന്നിരിക്കുന്നു. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രധാനമന്ത്രി 21 ദിവസത്തേക്ക് ലോക്ക് ഡൗൺ നിർദേശിച്ചത്. കർശന നിയന്ത്രണങ്ങളുമായി പോലീസും അധികൃതരും മുന്നോട്ടു പോകുമ്പോൾ അവ ലംഘിക്കുന്നത് ഗുരുതരമായി പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. 

● നിയമ ലംഘകർക്ക് വിവിധ നിയമങ്ങൾക്ക് കീഴിൽ ലഭിക്കാവുന്ന ശിക്ഷകളെപ്പറ്റി അറിവുണ്ടായിരിക്കേണ്ടത് ഈ അവസരത്തിൽ അഭികാമ്യമാണ്. 

❓ഇന്ത്യൻ ശിക്ഷാ നിയമം (ഐ.പി,സി), 1860 ? 

❓വകുപ്പ് 188: 

സർക്കാർ ഉദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുന്നതും നിയന്ത്രണങ്ങൾ അവഗണിക്കുന്നതും ഒരു മാസം മുതൽ ആറ് മാസം വരെ തടവ് ലഭിക്കാവുന്നതോ 200 രൂപ മുതൽ 1000 രൂപവരെ 

പിഴ ഈടാക്കാവുന്നതോ ആയ കുറ്റം.  

❓വകുപ്പ് 269: 

പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപകർച്ചയ്ക്ക് കാരണമാവുന്ന വിധം അശ്രദ്ധയോടെ പെരുമാറുന്നത് ആറ് മാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിക്കാവുന്ന കുറ്റം. 

❓വകുപ്പ് 270: പൊതുജനാരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന രോഗപകർച്ചയ്ക്ക് കാരണമാവുന്ന വിധം മനപ്പൂർവ്വം പെരുമാറുന്നത് രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം. 

❓ വകുപ്പ് 271: വാഹന ഗതാഗതം നിയന്ത്രിക്കുന്ന അധികൃതരുടെ നിർദ്ദേശങ്ങൾ ലംഘിക്കുന്നതും അസുഖം പടർന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള സഞ്ചാരത്തിനുള്ള വിലക്ക് ലംഘിക്കുന്നതും 6 മാസം വരെ തടവോ പിഴയും തടവും ഒന്നിച്ചോ ലഭിച്ചേക്കാവുന്ന കുറ്റമാണ്. 

❓വകുപ്പ് 176: 

സർക്കാർ ഉദ്യോഗസ്ഥർ നടത്തുന്ന വിവരശേഖരണത്തിനും നോട്ടീസുകൾക്കും കൃത്യമായി ഉത്തരം നൽകാനുള്ള വ്യക്തികളുടെ നിയമപരമായ ഉത്തരവാദിത്വത്തെ കുറിച്ച് പരാമർശിക്കുന്നു. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതത്തിന്റെ ഗൗരവമനുസരിച്ച് ഒരു മാസം മുതൽ പരമാവധി ആറു മാസം വരെ തടവോ 500 മുതൽ 1000 രൂപ വരെ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്നതാണ്. 

❓വകുപ്പ് 177: 

രോഗലക്ഷണങ്ങൾ മറച്ചു വച്ച് മനപ്പൂർവം തെറ്റായ വിവരങ്ങൾ അധികൃതരെ ധരിപ്പിച്ചാൽ ആറു മാസം വരെ തടവോ 500 മുതൽ 1000 രൂപ വരെ പിഴയോ രണ്ടും ഒന്നിച്ചോ ലഭിക്കാവുന്നതാണ്. 

❓വകുപ്പ് 277: രോഗബാധിതർ മനപ്പൂർവ്വം പൊതു ജലാശയങ്ങളിലോ ജലസംഭരണികളിലോ പകർച്ചവ്യാധി പടരാനിടയാക്കും വിധം പെരുമാറുന്ന സാഹചര്യം ഒഴിവാക്കാനും ഇന്ത്യൻ ശിക്ഷാ നിയമം ശ്രദ്ദിക്കുന്നുണ്ട്. കുറ്റക്കാർക്ക് 3 മാസം വരെ തടവോ 500 രൂപ പിഴയോ രണ്ടും കൂടിയോ ചുമത്തും. 

❓വകുപ്പുകൾ 153 A, 504, 505 (1) (b), 507: 

തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് സമൂഹത്തിലെ വിവിധ ജാതി, മത, ഭാഷ, പ്രാദേശിക വിഭാഗങ്ങൾ തമ്മിൽ സ്പർദ്ദ വളർത്തുന്നതും സമാധാന അന്തരീക്ഷം തകർക്കുന്നതുമെല്ലാം ഈ വകുപ്പുകൾ പ്രകാരം പരമാവധി മൂന്ന് വർഷം വരെ തടവും പിഴയും നൽകാവുന്നതായ കുറ്റങ്ങളാണ്. കേരള പോലീസ് നിയമം, 2011 ? വകുപ്പ് 118 (ഇ): മനഃപൂർവം സമൂഹസുരക്ഷക്ക് വിഘാതമുണ്ടാക്കുന്ന തരത്തിലോ സമൂഹത്തിന് അപകടകരമായ തരത്തിലോ ഉള്ള പ്രവൃത്തികൾ ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവും 10,000 രൂപ വരെ പിഴയും. കേരള പൊതുജനാരോഗ്യ നിയമം, 2009 

❓വകുപ്പുകൾ 71,72,73,74: രോഗബാധിതനായ സ്വന്തം സാന്നിധ്യം മറ്റുള്ളവരുടെ ആരോഗ്യസുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കിക്കൊണ്ട് അധികൃതരുടെ നിർദ്ദേശങ്ങളെ ലംഘിക്കുന്നതും പൊതു സ്ഥലങ്ങൾ സന്ദർശിച്ച് രോഗ പകർച്ചയ്ക്ക് കാരണമാക്കുന്നതും രോഗബാധിതൻ രോഗകാലയളവിൽ പൊതുജനസമ്പർക്ക സാധ്യതയുള്ള ജോലികളിലും കച്ചവടത്തിലുമെല്ലാം ഏർപ്പെടുന്നത് കുറ്റമാണ്. ഇത്തരക്കാരെ ആശുപത്രികളിലേക്കും സുരക്ഷിത സ്ഥാനത്തേക്കും നീക്കാൻ അധികൃതരെ ചുമതലപ്പെടുത്തുന്ന നിയമം കുറ്റക്കാർക്ക് മൂന്ന് മാസം വരെ തടവും 1000 രൂപ വരെ പിഴയും നിഷ്ക്കർഷിക്കുന്നു. 

ദുരന്ത നിവാരണ നിയമം, 2005 

 

❓വകുപ്പ് 51: കേന്ദ്ര - സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സമുണ്ടാക്കിയാൽ ഒരു വർഷം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കും. 

❓വകുപ്പ് 54: തെറ്റായ അപായ സന്ദേശം നൽകുന്നവർക്ക് ഒരു വർഷം തടവും പിഴയും. 

❓ക്രിമിനൽ നടപടി ചട്ടം 144 വകുപ്പ് പ്രകാരം ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ചുള്ള അതത് ജില്ലാ കളക്ടർമാരുടെ നിരോധനാഞ്ജകളും ഫലപ്രദമായി ഉപയോഗിക്കാം. 

❓ക്രിമിനൽ നടപടി ചട്ടം 149 പ്രകാരം പോലീസിന് കുറ്റകൃത്യങ്ങൾ സംഭവിക്കാതിരിക്കാൻ ഉചിതമായ കരുതൽ നടപടികൾ കൈക്കൊള്ളാം. 

❓രോഗം മറച്ചു വച്ച് രോഗം പടരാൻ കാരണമാകും വിധം പെരുമാറുന്നവരുടെ പാസ്പോർട്ട് പിടിച്ചുവെക്കാനും റദ്ദ് ചെയ്യാനുമുള്ള നടപടികളിലേക്ക് കടക്കാം. 

❓വകുപ്പ് 58: ലോക്ക് ഡൌൺ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും തൊഴിലുടമകൾക്കെതിരെയും ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതോ റദ്ദാക്കുന്നതോ ഉൾപ്പടെയുള്ള കർശന നടപടികൾ കൈക്കൊള്ളാവുന്നതാണ്. കമ്പനികളും അവയുടെ ഡയറക്ടർമാരും കോർപ്പറേറ്റുകളുമെല്ലാം സർക്കാർ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കാൻ ബാധ്യസ്ഥരാണ് എന്നും ദേശീയ ദുരന്ത നിവാരണ നിയമം പറഞ്ഞുവയ്ക്കുന്നു.

ചുരുക്കത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗപ്പകർച്ചയുടെ നിയന്ത്രണം ഒരു പരിധി വരെ സാധ്യമാകും എന്നത് വസ്തുതയായിരിക്കെ അത്തരം നടപടികൾക്ക് സ്വമേധയാ വിധേയമാകുക എന്നത് പൗരൻമാരുടെ ഉത്തരവാദിത്തമാണെന്ന് നമുക്ക് ഓർമ്മിക്കാം.

 

Share with Friends on Social Medias