loader
കൊറോണ ഐസൊലേഷന്‍ വാർഡിൽ റോബോട്ടിനെ പരീക്ഷിച്ചു രാജസ്ഥാൻ

കൊറോണ ഐസൊലേഷന്‍ വാർഡിൽ റോബോട്ടിനെ പരീക്ഷിച്ചു രാജസ്ഥാൻ

രാജസ്ഥാനിലെ സർക്കാർ ആശുപത്രിയിൽ കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ടിനെ പരീക്ഷിച്ചു. ജയ്പൂരിലെ സവായ് മാൻസിങ് (എസ്എംഎസ്) ആശുപത്രിയിലാണ് രോഗികൾക്ക് ഭക്ഷണവും മരുന്നും മറ്റും നൽകാൻ റോബോട്ടിന്റെ സാധ്യത പരീക്ഷിച്ചത്.

എസ്എംഎസ് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന കൊറോണ രോഗികൾക്കാണ് റോബോട്ട് സഹായമെത്തിച്ചത്. വൈറസ് പകരുന്നത് തടയാനായി ആശുപത്രി ജീവനക്കാർ രോഗികളുമായി അടുത്തിടപഴകുന്ന സാഹചര്യം പരമാവധി കുറയ്ക്കാൻ ഇതുവഴി സാധിക്കും.

കഴിഞ്ഞ രണ്ട് ദിവസമായി റോബോട്ടിനെ ആശുപത്രി അധികൃതർ പരീക്ഷിക്കുന്നുണ്ട്. റോബോട്ടുകളെ തുടർന്നും ഉപയോഗപ്പെടുത്തുന്നതിന് ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആശുപത്രി സൂപ്രണ്ടിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

റോബോട്ട് ഒരിക്കലും ഡോക്ടർക്ക് പകരമല്ല. എന്നാൽ രോഗികളുമായി നേരിട്ട് ഇടപഴകുന്ന ആശുപത്രി ജീവനക്കാർക്ക് വൈറസ് പടരാതിരിക്കാനുള്ള സാധ്യത കുറയ്ക്കാൻ ഇതുവഴി സാധിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. മീന പറഞ്ഞു.

ജയ്പൂരിലെ ഒരു സംരംഭകനാണ് ഇത്തരമൊരു റോബോട്ടിനെ നിർമിച്ചത്. സൗജന്യമായി ആശുപത്രിക്ക് നൽകിയ റോബോർട്ടിന്റെ പ്രവർത്തനം പൂർണമായും ബാറ്ററിയിലാണ്. കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ നേരത്തെ ചൈനയിലും ഇത്തരത്തിൽ രോഗികളെ പരിചരിക്കാൻ റോബോട്ടുകളെ വെച്ചിരുന്നു

Share with Friends on Social Medias