ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ക്ക് ഇളവനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ഉന്നതതലയോഗം ബുധനാഴ്ച ചേരും.
എ.ഐ. ക്യാമറ പദ്ധതി വിവാദത്തിലായ പശ്ചാത്തലത്തില്‍ കെല്‍ട്രോണുമായുള്ള കരാര്‍വ്യവസ്ഥകളും കെല്‍ട്രോണ്‍ നല്‍കിയ ഉപകരാറുകളും യോഗം ചര്‍ച്ചചെയ്യും.ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലുവയസ്സിനു മുകളിലുള്ള കുട്ടികളെ യാത്രക്കാരായിട്ടാണ്കേന്ദ്രനിയമം നിര്‍വചിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോയാല്‍ രണ്ടില്‍ക്കൂടുതല്‍പേര്‍ ഇരുചക്രവാഹനത്തില്‍ യാത്രചെയ്തതായി കണക്കാക്കി പിഴ ചുമത്തേണ്ടിവരും.ഇതില്‍ ഇളവുനല്‍കാന്‍ കഴിയുമോ എന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.കുട്ടികള്‍ക്ക് ഹെല്‍മെറ്റും സേഫ്റ്റി ബെല്‍റ്റും നിര്‍ബന്ധമാണ്. ഇവ ഉപയോഗിക്കുന്നവരെ പിഴയില്‍നിന്ന് ഒഴിവാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.