കർണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ മൊബൈൽ ഫോൺ ഏറിഞ്ഞത് പ്രവർത്തകയുടെ ആവേശം കാരണമെന്ന വിശദീകരണമായി കർണാടക പൊലീസ്. സംഭവത്തിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമല്ലെന്ന് പൊലീസ് വ്യക്തമാക്കി.പുഷ്പവർഷം നടത്തുന്നതിനിടെ ഒരു മൊബൈൽ ഫോൺ ബോണറ്റിൽ വന്ന് പതിക്കുകയായിരുന്നു.തുടർന്ന് ഒപ്പമുണ്ടായിരുന്ന സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനോട് (എസ്പിജി) പ്രധാനമന്ത്രി ഇക്കാര്യം അറിയിക്കുകയായിരുന്നു.
പ്രധാനമന്ത്രിയുടെ വാഹനത്തിന് നേരെ എറിഞ്ഞ മൊബൈൽ ഫോണിന്‍റെ ഉടമ ബിജെപി പ്രവർത്തകയാണ്.അവരെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുകയാണ്. അവർക്ക് മൊബൈൽ ഫോൺ എസ്പിജി ഉദ്യോഗസ്ഥർ പിന്നീട് കൈമാറിയിരുന്നു.കഴിഞ്ഞയാഴ്ച കൊച്ചിയിൽ നടന്ന റോഡ് ഷോയ്‌ക്കിടയിലും പ്രധാനമന്ത്രിക്ക് നേർക്കു മൊബൈൽ ഫോൺ എറിഞ്ഞ സംഭവമുണ്ടായിരുന്നു.