loader
AI ക്യാമറകൾ വാങ്ങിയതിൽ കേരള ചങ്കൻ അഴിമതി

AI ക്യാമറകൾ വാങ്ങിയതിൽ കേരള ചങ്കൻ അഴിമതി

അതെ നിങ്ങൾ വായിക്കുന്നത് സത്യമാണ്. AI ക്യാമറകൾ സംസ്ഥാനത്തു സ്ഥാപിച്ചതുമായി ബന്ധപെട്ടു വൻ ക്രമക്കേട് നടന്നതായാണ് പ്രാഥമിക വിവരം. ഇപ്പോഴത്തെ ഗതാഗത മന്ത്രിയായ ആൻ്റണി രാജുവിന്റെ അഭിപ്രായപ്രകാരം കരാർ ഉണ്ടാക്കിയത് ധനകാര്യവകുപ്പും കെൽട്രോണും തമ്മിലാണ്. അങ്ങെനെ ആണെങ്കിൽ കരാർ ഉണ്ടാക്കിയ ധനകാര്യ മന്ത്രിയും ശിക്ഷിക്കപ്പെടേണ്ടതാണ് (അത് തോമസ് ഐസക് ആയാലും ബാലഗോപാൽ ആയാലും, കരാറിന്റെ കാര്യങ്ങൾ സുതാര്യം ആകാത്ത കാലത്തോളം ഇതെല്ലം അവ്യക്തമാണ്. ഏതായാലും ഗോൾഡ് കൊണ്ട് ഉണ്ടാക്കിയാൽ പോലും ഇത്രയും വില വരില്ല എന്നതാണ് സത്യം ) . ഈ പറയുന്ന കെൽട്രോൺ പല തവണ അഴിമതിയിൽ സി.എ.ജി റിപ്പോർട്ടിൽ വന്നതാണ്. എന്നിട്ടും സർക്കാരിന് അഴിമതി നടത്താൻ മാത്രമായി ഒരു കമ്പനി ആയി കെൽട്രോൺ മാറി എന്നതാണ് യാഥാർഥ്യം.
----------------------------------------------------------------------------------
സി.എ.ജി. കൈയോടെ പിടിച്ച കെൽട്രോണിന്റെ ക്രമക്കേടുകൾ •
 
പോലീസിന് ടാബ്‌ലറ്റുവാങ്ങാൻ വർക്ക് ഓർഡർ ലഭിക്കുന്നതിനുമുമ്പേ കെൽട്രോൺ പാനസോണിക് കമ്പനിയുമായി ധാരണയുണ്ടാക്കി. യഥാർഥവിലയുടെ കൂടെ എത്രശതമാനം കൂട്ടണമെന്ന് കെൽട്രോൺ പാനസോണിക്കിനെ അറിയിച്ചതടക്കം സി.എ.ജി. പിടികൂടി.
 
പോലീസിന് വോയ്‌സ് ലോഗ്ഗറുകൾ വാങ്ങിയതിലും ഈ ഒത്തുകളി നടത്തി. നേരത്തേ സ്വകാര്യകമ്പനികളുമായി ധാരണയുണ്ടാക്കി 2.07 ലക്ഷം വിലയുള്ള വോയ്‌സ് ലോഗ്ഗർ 3.07 ലക്ഷത്തിന് പോലീസിന് നൽകാൻ കെൽട്രോൺ ധാരണയുണ്ടാക്കുകയായിരുന്നു.
 
ശബരിമലയിലേക്ക് സുരക്ഷാ ഉപകരണം വാങ്ങിയതിലും കമ്പോളവിലയുടെ മൂന്നിരട്ടിയാണ് കെൽട്രോൺ വാങ്ങിയത്. പൊതുസംഭരണം സുതാര്യമായ ദർഘാസ് രീതിയിലൂടെ ഏറ്റവും അനുയോജ്യമായ നിരക്കുകളുടെ അടിസ്ഥാനത്തിലാവണമെന്ന കേന്ദ്ര വിജിലൻസ് കമ്മിഷന്റെ മാർഗനിർദേശങ്ങളുടെ ലംഘനമാണ്.
 
--------------------------------------------------------------------------------------
ഇത് മുഖ്യമന്ത്രിയുടെ അറിവോടെ അല്ല എന്ന് പറഞ്ഞാൽ , കേരള ജനത മുഴുവൻ മണ്ടന്മാരല്ല എന്ന് പറയേണ്ടി വരും. സർക്കാരിന്റെ മുഴുവൻ പദ്ധതികളും അഴിമതിയുടെ നിഴലിൽ ആണ്. ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അറസ്റ്റ് വരെ നടന്നു.
 
ഇത് പോലെ അഴിമതി നടത്താൻ മാത്രം ജയിപ്പിച്ചു വിട്ട സർക്കാരാണ് പിണറായി സർക്കാർ എന്നത് മാത്രമാണ് വിവരമില്ലാത്ത വോട്ടർമാരോട് ഞങ്ങൾക്ക് പറയാൻ ഉള്ളത്.
 
കോടതികളും നിയമങ്ങളും നോക്കു കുത്തികളാകുമ്പോൾ കാലം കേരളത്തെ പടുകുഴിയിൽ എത്തിക്കും എന്ന് മാത്രമേ പറയാൻ ഉള്ളൂ .
 
അഴിമതി നടത്തിയ മന്ത്രിമാർ അവരുടെ ജീവിത കാലയളവിൽ ജയിലിൽ പോകില്ല , അത് നമ്മൾ ലാവ്‌ലിൻ കേസിൽ കണ്ടതാണ്. താൻ ഹൈ കോർട്ടിൽ പണ്ട് ലാവ്‌ലിൻ വിധി പറഞ്ഞതാണ് എന്ന് ഒരു സുപ്രീം കോടതി ജഡ്ജിക്കു തലക്കകത്തു വരാൻ മാത്രം കേസ് പരിഗണിക്കുന്ന ദിവസം വരെ എടുത്തു എന്നതാണ് ഈ രാജ്യത്തെ നിയമവ്യവസ്ഥയെ മുൾമുനയിൽ നിർത്തുന്നത്.
 
ഏതായാലും നമുക്കു കിറ്റ് വാങ്ങി സന്തോഷിക്കാം, 500 ഉള്ള കെട്ടിട പെർമിറ്റ് 10000 ആയാലും കിറ്റ് കിട്ടിയ സന്തോഷത്തിൽ നമുക്കു വീണ്ടും ഈ അഴിമതികളെ കണ്ടില്ലെന്ന് നടിക്കാം .കാരണം നമ്മൾ പ്രബുദ്ധരാണ്.
 
മഹാനായ അംബേദ്‌കർ ഉണ്ടാക്കിയ ഭരണഘടന ഒന്നും മാറ്റപ്പെടാൻ പാടില്ല എന്ന് അദ്ദേഹം പോലും പറഞ്ഞിട്ടുണ്ടാകില്ല. മാറേണ്ടത് മാറിയേ പറ്റൂ. കാരണം നമ്മുടെ നാടും വളരണം. പൊന്നു വിളയുന്ന നാടാകാൻ മൗനം വെടിയാൻ എല്ലാവരും തയ്യാറാകുക. കാരണം നമ്മൾ ആരുടെയും അടിമയല്ല

Share with Friends on Social Medias