loader
അഗ്നിപഥ്: രാജ്യത്തെ യുവാക്കൾക്ക് ലഭിക്കുന്നത് അസുലഭ അവസരം: കെ.സുരേന്ദ്രൻ

അഗ്നിപഥ്: രാജ്യത്തെ യുവാക്കൾക്ക് ലഭിക്കുന്നത് അസുലഭ അവസരം: കെ.സുരേന്ദ്രൻ

പാലക്കാട്: നരേന്ദ്രമോദി സർക്കാരിൻ്റെ  അഗ്നിപഥ് എന്ന യുവാക്കൾക്കായുള്ള സുപ്രധാനമായ സൈനിക സേവന പദ്ധതി രാജ്യത്ത് വലിയ മാറ്റങ്ങൾക്ക് കാരണമാവുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. യുവാക്കൾക്ക് അസുലഭമായ അവസരമാണ് നരേന്ദ്രമോദി നൽകിയിരിക്കുന്നതെന്നും പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ സേവിക്കുന്നതിനൊപ്പം നല്ല ശമ്പളമുള്ള തൊഴിലവസരമാണ് അഗ്നിപഥിലൂടെ കൈവന്നിരിക്കുന്നത്. ശാരീരികക്ഷമത വർദ്ധിപ്പിക്കാം, സൈനിക പരിശീലനം നേടാം,

വർഷം 4.76 ലക്ഷം രൂപ മുതൽ 6.92 ലക്ഷം രൂപ വരെ ഓരോ വർഷവും പ്രതിഫലം. പിരിയുമ്പോൾ നല്ല സഖ്യ സേവാനിധി. 17 മുതൽ 21 വരെ വയസുള്ള രാജ്യത്തെ യുവാക്കൾക്ക് ഈ പദ്ധതിയിലൂടെ സൈന്യത്തിൻ്റെ ഭാഗമാവാം. അപകടം പറ്റിയാൽ ബൃഹത്തായ ഇൻഷുറൻസ് പരിരക്ഷയും സർക്കാർ ഒരുക്കും.

അഗ്നിപഥിലൂടെ ചേരുന്ന 25 % പേർക്ക് സൈന്യത്തിൽ തുടരാനും സാധിക്കും. വർഷം 46,000 പേർക്ക് ഈ പദ്ധതിയിലൂടെ കര - നാവിക - വ്യോമ സേനകളിൽ അംഗമാവാമെന്നത് വിപ്ലവകരമായ മാറ്റം രാജ്യത്ത് കൊണ്ടുവരുമെന്നും സുരേന്ദ്രൻ പറഞ്ഞു. 18 മാസം കൊണ്ട് 10 ലക്ഷം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി ലഭിക്കാനുള്ള നിർദ്ദേശം പ്രധാനമന്ത്രി നൽകി കഴിഞ്ഞു. ഇത് രാജ്യത്തെ യുവാക്കളെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്യമാണ്. ഈ രണ്ട് പദ്ധതികൾ രാജ്യത്തെ യുവാക്കൾക്ക് വേണ്ടി പ്രഖ്യാപിച്ച കേന്ദ്രസർക്കാരിനോട് ബിജെപി കേരള ഘടകത്തിൻ്റെ നന്ദിയും കെ.സുരേന്ദ്രൻ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, ജില്ലാ അദ്ധ്യക്ഷൻ കെഎം ഹരിദാസ് എന്നിവർ സംബന്ധിച്ചു.

 

Share with Friends on Social Medias