സേവാഭാരതി തച്ചമ്പാറ പഞ്ചായത്ത് സമിതിയുടെ വാർഷിക പൊതുയോഗം 29/05/2022 രാവിലെ പത്തുമണിക്ക് ചേർന്നു. യോഗത്തിൽ ഉണ്ണികൃഷ്ണൻ സ്വാഗതം ആശംസിച്ചു. ശ്രീ മുരളീധരൻ അധ്യക്ഷ പ്രസംഗം നടത്തി. കഴിഞ്ഞവർഷത്തെ നമ്മുടെ പ്രവർത്തനത്തെ വിലയിരുത്തി ഈ വർഷം നടപ്പാക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു. തുടർന്ന് സെക്രട്ടറി ശ്രീ മണികണ്ഠൻ വരവുചെലവു കണക്കുകൾ അവതരിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം തച്ചമ്പാറ മണ്ഡൽ കാര്യവാഹ് കിരൺ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. രക്ഷാധികാരികൾ ആയി മങ്ങാട് ഗോപാലകൃഷ്ണൻ, ബിനോജ് തച്ചമ്പാറ എന്നിവരെ തിരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ: ശ്രീ മുരളീധരൻ മുതുകുർശ്ശി ( പ്രസിഡണ്ട് ), രതീഷ് , സൂര്യനാരായണൻ ( വൈസ് പ്രസിഡന്റ് ) , ശ്രീ മണികണ്ഠൻ ( സെക്രട്ടറി ), വിനീത , ഉദയകുമാർ ( ജോയിന്റ് സെക്രട്ടറി ), രാജേഷ് തെക്കുംപുറം (ട്രെഷറർ ), വിവേക് (ഐ .ടി കോഓർഡിനേറ്റർ, എക്സിക്യൂട്ടീവ് മെമ്പർ ), മധുകുമാർ എൻ കെ, സുരേഷ് കുമാർ , ബിന്ദു പ്രദീപ്, അജിത, ഉണ്ണികൃഷ്ണൻ ( എക്സിക്യൂട്ടീവ് മെമ്പർമാർ )