loader
പാലക്കാട് ദുരഭിമാനക്കൊല:യുവാവിനെ ഭാര്യാപിതാവുംഅമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്നു; അമ്മാവൻ അറസ്റ്റിൽ

പാലക്കാട് ദുരഭിമാനക്കൊല:യുവാവിനെ ഭാര്യാപിതാവുംഅമ്മാവനും ചേര്‍ന്ന് വെട്ടിക്കൊന്നു; അമ്മാവൻ അറസ്റ്റിൽ

പാലക്കാട്ട് ദുരഭിമാനക്കൊല. തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിലാണ് സംഭവം. അനീഷിന്റെ രണ്ടു കാലിനും തുടയ്ക്കും വെട്ടേറ്റു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്നു മാസം മുമ്പാണ് അനീഷിൻ്റെ വിവാഹം കഴിഞ്ഞത്. കൊലപാതകത്തിന് പിന്നിൽ അനീഷിന്റെ ഭാര്യയുടെ അച്ഛൻ പ്രഭു കുമാർ, അമ്മാവൻ സുരേഷ് എന്നിവർ ആണെന്ന് പാലക്കാട് ഡിവൈഎസ്പി പി ശശികുമാർ മാധ്യമങ്ങളോട് പറഞ്ഞു. സുരേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രഭു കുമാറിന് വേണ്ടി തെരച്ചിൽ തുടരുകയാണ്.

Share with Friends on Social Medias