loader
Breaking News
  • മാലി, ദുബായ് എന്നി സ്ഥലങ്ങളിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നാവികസേനാ കപ്പലുകള്‍ പുറപ്പെട്ടു

  • ട്രെയിന്‍ ടിക്കറ്റ് നിരക്കില്‍ 85% കേന്ദ്രത്തിന്റെ സബ്‌സിഡി

  • തൃശ്ശൂരിൽ ആംബുലൻസ് മറിഞ്ഞു നഴ്‌സ്‌ മരിച്ചു

  • വ്യാഴാഴ്ച പ്രവാസികൾ കേരളത്തിൽ എത്തിത്തുടങ്ങും

Kerala Live News - 24/7

Jul 31, 2020

സ്വകാര്യ ബസുകള്‍ നാളെ മുതല്‍ സര്‍വീസ് നടത്തില്ല.അനിശ്ചിതകാലത്തേക്ക് സര്‍വീസ് നടത്തില്ലെന്ന് കാണിച്ച് സര്‍ക്കാരിന് ജി ഫോം നല്‍കിരിക്കുകയാണ് ഒന്‍പതിനായിരത്തോളം ബസുടമകള്‍.

Jul 31, 2020

ജനശദാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരന് യാത്രയ്ക്കിടെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Jul 30, 2020

രാജ്യത്തെ സ്കൂളുകൾ, കോളജുകൾ, കോച്ചിങ് സ്ഥാപനങ്ങൾ എന്നിവ ഓഗസ്റ്റ് 31 വരെ തുറക്കില്ല. രാത്രിയാത്രാ നിയന്ത്രണം നീക്കി.

Jul 30, 2020

മുപ്പതു വർഷകൾക്കു ശേഷം രാജ്യത്തു പുതിയ വിദ്യാഭ്യാസ നയം. 3 വർഷത്തെ അങ്കണവാടി, പ്രീ-സ്‌കൂൾ പഠനവും 12 വർഷത്തെ സ്‌കൂൾ പഠനവും ചേർത്ത് 5+3+3+4 പാഠ്യരീതി ഉൾപ്പെടെ നിർദേശിക്കുന്ന നയം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.

Jul 29, 2020

എറണാകുളം ജില്ലയിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെത്തുടർന്ന് എറണാകുളത്തെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി.താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറിതുടങ്ങി.

Jul 29, 2020

ഫ്രാൻസിൽ നിന്നുള്ള 5 റഫേൽ യുദ്ധവിമാനങ്ങൾ ഇന്ന് ഹരിയാനയിലെ അംബാല വ്യോമതാവളത്തിലെത്തും. അബുദാബിയിലെ അൽദഫ്ര വ്യോമതാവളത്തിൽ നിന്നു വിമാനങ്ങൾ രാവിലെ പുറപ്പെടും. പാക്ക് വ്യോമപാത ഒഴിവാക്കിയാകും സഞ്ചാരം. ആകെ ദൂരം 2700 കിലോമീറ്റർ.

Jul 28, 2020

ഭീകരബന്ധം ആരോപിക്കപ്പെടുന്ന തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 9 മണിക്കൂർ ചോദ്യം ചെയ്തു.

Jul 28, 2020

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിന്റെയും മാധ്യമ എഡിറ്റർമാരുടെ യോഗത്തിന്റെയും അഭിപ്രായവും ആരോഗ്യ പ്രവർത്തകരുടെ നിർദേശവും കണക്കിലെടുത്താണു തീരുമാനം.

Jul 27, 2020

കേരളത്തിൽ ഇന്നലെ 927 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2 പേർ മരിച്ചു. തിരൂരങ്ങാടി കല്ലുങ്ങലകത്ത് അബ്ദുൽ ഖാദർ ഹാജി (71), ഇരിങ്ങാലക്കുട പള്ളൻ വീട്ടിൽ വർഗീസ് (71) എന്നിവരുടെ മരണമാണ് സർക്കാർ സ്ഥിരീകരിച്ചത്.

Jul 27, 2020

സ്വർണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കൊച്ചി ഓഫിസിൽ രാവിലെ ഹാജരാകും.

Jul 26, 2020

ഇന്ത്യയിലെ കേരളം, കർണാടക സംസ്ഥാനങ്ങളിൽ ഐഎസ് ഭീകരരുടെ ശക്തമായ സാന്നിധ്യമുണ്ടെന്നും അവർ ആക്രമണത്തിനു തക്കം പാർക്കുകയാണെന്നും ഐക്യരാഷ്ട്ര സംഘടന (യുഎൻ) സമിതി റിപ്പോർട്ട്.

Jul 26, 2020

കേരളത്തിൽ ഇന്നലെ 1103 പേർ കൂടി കോവിഡ് പോസിറ്റീവായി; ഇതിൽ സമ്പർക്കത്തിലൂടെയുള്ളവർ 838. വിദേശത്തു നിന്നു വന്ന 119 പേരും മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന 106 പേരും പോസിറ്റീവായി.