കേരളം ഓണത്തിരക്കിലേക്ക് : നിത്യോപയോഗ സാധനങ്ങൾക്കും വിപണിയിൽ പൊള്ളുന്ന വില
ഓണക്കാലമായതോടെ കേരളത്തിൽ നിത്യോപയോഗ സാധനങ്ങൾക്കും വമ്പിച്ച വിലക്കയറ്റം. ഓണക്കാലത്തെ വിലക്കയറ്റം തടയാനുള്ള സർക്കാർ പരിശ്രമങ്ങളെല്ലാം വിഫലമാവുകയാണ്.
സർക്കാർ ഇ - ഡിസ്‌ട്രിക്‌ട് പദ്ധതി: ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണത്തിൽ വൻ വർധന
സംസ്ഥാന സർക്കാർ പദ്ധതിയായ ഇ - ഡിസ്‌ട്രിക്‌ട് പദ്ധതി വഴിയുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണത്തിൽ വൻ വർധനവ്. നാലു വർഷത്തിനിടെ 3 കോടിയിലധികം സർട്ടിഫിക്കറ്റ് ഈ പദ്ധതി വഴി വിതരണം ചെയ്തു.
പുതിയ 50 രൂപാ നോട്ടുകൾ: റിസർവ് ബാങ്ക് വിശദാംശങ്ങൾ പുറത്തുവിട്ടു
പുതിയ 50 രൂപാ നോട്ടുകൾ തയ്യാറായി. റിസർവ് ബാങ്ക് നോട്ടിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടു. ഓഗസ്റ് 18 വെള്ളിയാഴ്ച്ച വൈകീട്ടാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ.) പുതിയ നോട്ടിന്റെ മാതൃക ഔദ്യോഗികമായി പുറത്തു വിട്ടത്.
ഡിജിറ്റൽകേരളത്തിന് മകുടം ചാർത്തി ഇന്നു മുതൽ ഞങ്ങൾ നിങ്ങൾക്കു മുൻപിൽ അവതരിപ്പിക്കുന്ന...
പ്രിൻറ് (ന്യൂസ് പേപ്പർ , ന്യൂസ് മാഗസിൻ), റേഡിയോ , ടെലിവിഷൻ , ഇന്റർനെറ്റ് (ഓൺലൈൻ ന്യൂസ് പേപ്പർ) എന്നിങ്ങനെ ഉള്ള മാധ്യമങ്ങളിൽ വൻ തുക മുടക്കി പരസ്യം കൊടുക്കാൻ വിഷമിച്ചു നിൽക്കുന്ന നിങ്ങൾക്കു ഞങ്ങൾ തരുന്ന ചിങ്ങമാസ സമ്മാനം.
പത്മപുരസ്‌കാരം : അർഹരായവരെ നിർദേശിക്കാൻ ഇനി പൊതുജനങ്ങൾക്കും അവസരം
പത്മ പുരസ്‌കാരങ്ങൾക്ക് അർഹരായവരെ നിർദേശിക്കാൻ ഇനി മുതൽ പൊതുജനങ്ങൾക്കും അവസരം. ഇനി മുതൽ ആർക്കും പത്മ പുരസ്‌കാരത്തിനുള്ള ശുപാർശകൾ ഓൺലൈൻ വഴി സമർപ്പിക്കാം.
അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിച്ചു
അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഓഗസ്റ് 16 നു നടന്ന കേരള മന്ത്രിസഭാ യോഗത്തിലാണ് തിരുവനന്തപുരമടക്കം 5 ജില്ലകളിലെ കളക്ടർമാരെ മാറ്റി നിയമിക്കാനുള്ള ധാരണയായത്.
ബ്ലൂവെയ്ൽ ഗെയിം : ഗെയിമിലേക്ക് നയിക്കുന്ന ലിങ്കുകൾ സൈറ്റുകളിൽ നിന്ന് ഒഴിവാക്കാൻ നിർദേശം
കുട്ടികളെ അതഹത്യയിലേക്ക് നയിക്കുന്ന ബ്ലൂവെയ്ൽ പോലുള്ള ഗെയിമുകൾക്ക് കേന്ദ്രം വിലക്കേർപ്പെടുത്തി. അത്തരം ഗെയിമുകൾ രാജ്യത്ത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.
ഇന്ന് ചിങ്ങം ഒന്ന് : കേരളം ഓണത്തിരക്കിലേക്ക്
ഇന്ന് ചിങ്ങം ഒന്ന്. കാർമേഘങ്ങളുടേയും അസുഖങ്ങളുടേയും ഇല്ലായ്മകളുടേയും മാസമായ കർക്കിടകത്തിന് വിട നൽകി ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും പൊന്നിൻ ചിങ്ങം പിറന്നു.
സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷം പിന്നിടുന്നു: രാജ്യം 71 –ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഇന്ത്യയുടെ 71 –ാം സ്വാതന്ത്ര്യ ദിനം ഇന്നലെ വിപുലമായ ചടങ്ങുകളോടെ ആഘോഷിച്ചു. ദേശീയ പതാക ഉയർത്തിയും മധുരം വിതരണം ചെയ്‌തും മറ്റു ആഘോഷ പരിപാടികളും സേവന പരിപാടികളും നടത്തിയും പ്രായഭേദമന്യേ രാജ്യത്തെ ജനങ്ങൾ ...
65 )മത് നെഹ്‌റുട്രോഫി ജലോത്സവത്തിന് ഇന്ന് തുടക്കം
65 )മത് നെഹ്‌റുട്രോഫി ജലോത്സവത്തിന് ഇന്ന് തുടക്കം. ചെറു വള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളോടെ നെഹ്രുട്രോഫി ജലോത്സവത്തിന് ഇന്ന് തിരശീല ഉയരുന്നു.
എട്ടുനാൾ പരിഭ്രാന്തി പടർത്തി ഒടുവിൽ കാട്ടാനക്കൂട്ടം കാടുകയറി
എട്ടു ദിവസം നാടാകെ പരിഭ്രാന്തി പടർത്തിയ കാട്ടാനക്കൂട്ടം ഒടുവിൽ കാടുകയറി. പാലക്കാട് മുണ്ടൂരിൽ ഇറങ്ങിയ കാട്ടാനകളെ വനത്തിൽ കയറ്റി വിടാൻ നടത്തിയ ശ്രമങ്ങൾ...
ദാവീന്ദർ സിങ്ങ് : ലോകചാമ്പ്യൻഷിപ്പ് ജാവലിൻ ത്രോ യിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം
ദാവീന്ദർ സിങ്ങ് ഇനി മുതൽ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോ യിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോർഡിനുടമ.