loader
സി.എം. രവീന്ദ്രനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു:

സി.എം. രവീന്ദ്രനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു:

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രണ്ടുദിവസം മുൻപാണ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകൾ അദ്ദേഹത്തിനുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം. രവീന്ദ്രന് വിശ്രമം നിർദേശിച്ചിട്ടുണ്ട്. എന്നാൽ എത്ര ദിവസത്തേക്കു വേണമെന്ന് കൃത്യമായി പറഞ്ഞിട്ടില്ല.

നേരത്തെ, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി. രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹാജരാകാൻ സാധിച്ചില്ല. ഹാജരാകാൻ രണ്ടാമതും ആവശ്യപ്പെട്ടതിനു പിന്നാലെ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം വീണ്ടും ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം രവീന്ദ്രന് ബിനാമി ഇടപാടുകളുണ്ടെന്ന സംശയത്തെ തുടർന്ന് വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളിൽ ഇ.ഡി. ഇന്ന് റെയ്ഡ് നടത്തിയിരുന്നു.

Share with Friends on Social Medias