loader
ഭാഗ്യം എത്തിയത്​ 94ാം മിനിറ്റില്‍; എഫ്​.സി ഗോവയെ തോല്‍പിച്ച്‌​ മുംബൈ സിറ്റി

ഭാഗ്യം എത്തിയത്​ 94ാം മിനിറ്റില്‍; എഫ്​.സി ഗോവയെ തോല്‍പിച്ച്‌​ മുംബൈ സിറ്റി

പകുതിയില്‍ അധികം സമയവും പത്തു പേരായി ചുരുങ്ങിയിട്ടും എഫ്​.സി ഗോവയുടെ വലകുലുക്കാന്‍ മുംബൈ സിറ്റിക്ക്​ കാത്തിരിക്കേണ്ടി വന്നത്​ 94ാം മിനിറ്റു വരെ. ഐ.എസ്​.എല്ലിലെ വമ്ബന്മാരുടെ പോരാട്ടത്തില്‍ കളിയുടെ അവസാന നിമിഷം ലഭിച്ച പെനാല്‍റ്റി ഗോളില്‍ മുബൈ സിറ്റി എഫ്​.സി ഗോവയെ 1-0ത്തിന്​ തോല്‍പിച്ചു. ഇംഗ്ലീഷ്​ താരം ആഡം ലെ ഫോണ്ട്​റെയാണ്​ നിര്‍ണായക സമയത്ത്​ മുംബൈക്കായി ഗോള്‍ നേടിയത്​. മുംബൈയുടെ ആദ്യ ജയമാണിത്​.
ആദ്യ മത്സരത്തില്‍ നോര്‍ത്ത്​ ഈസ്​റ്റ്​ യുനൈറ്റഡിനോട്​ തോറ്റ മുംബൈ സിറ്റി നാലു മാറ്റങ്ങളുമായാണ്​ കളത്തിലിറങ്ങിയത്​. മുന്നേറ്റത്തില്‍ സൂപ്പര്‍ താരം ഒഗ്​ബച്ചെയെ ആദ്യ ഇലവനില്‍ കോച്ച്‌​ സെര്‍ജിയോ ലെബേറെ ഇറക്കിയില്ല.

ഒപ്പം പരിക്കേറ്റ റെയ്​നിയര്‍ ഫെര്‍ണാണ്ടസ്​, സസ്​പെന്‍ഷനിലുള്ള അഹ്​മദ്​ ജാഹൂ, മുഹമ്മദ്​ റാക്കിപ്​ എന്നിവര്‍ക്ക്​ പകരം അമേയ്​ റണ്‍വാഡെ, ഗോഡാര്‍ഡ്​, മുര്‍ത്തദ, ഫാറൂഖ്​ ചൗധരി എന്നിവര്‍ ജഴ്​സിയണിഞ്ഞു. ആഡം ലെ ഫോണ്ട്​റെയെ മുന്നേറ്റത്തില്‍ ഏക സ്​ട്രൈക്കറാക്കി 4-2-3-1 ഫോര്‍മാറ്റിലായിരുന്നു കളി.
മറുതലക്കല്‍ ഇഗോള്‍ അന്‍ഗുലോയെ ഏക സ്​ട്രൈക്കറാക്കി എഫ്​.സി​ ഗോവയും അതേ ഫോര്‍മാറ്റില്‍. മൂന്ന്​ മാറ്റങ്ങളാണ്​ ഗോവ കോച്ച്‌​ ജുവാന്‍ ഫെറാണ്ടോ ലൈനപ്പില്‍ വരുത്തിയത്​. സാവിയര്‍ ഗാമ, റഡീം ടാലംഗ്​, ആല്‍ബര്‍​ട്ടോ നൊഗേര എന്നിവരാണ്​ ഗോവയുടെ ആദ്യ ഇലവനില്‍ എത്തിയത്​.

പ്രഥമ മത്സരത്തില്‍ ബംഗളൂരുവിനെ 2-2ന്​ സമനിലയില്‍ തളച്ച അതേ ആവേശത്തില്‍ കളത്തിലിറങ്ങിയ ഗോവക്ക്​, കാര്യങ്ങള്‍ അത്ര ഈസി ആയിരുന്നില്ല. ആദ്യ പകുതിയില്‍ മേധാവിത്തവുമായി മുന്നേറിയെങ്കിലും 40ാം മിനിറ്റില്‍ ലഭിച്ച ചുവപ്പ്​ കാര്‍ഡ്​ ഗോവയുടെ താളം തെറ്റിച്ചു. ഹെര്‍നാന്‍ സറ്റാനയെ അകടകരമായ രീതിയില്‍ ഫൗള്‍ ചെയ്​തതിന് മുബൈയുടെ​ ഇന്ത്യന്‍ താരം റഡീം ടാലംഗിനാണ്​ ചുവപ്പ്​ കാര്‍ഡ്​ ലഭിച്ചത്​.

ഇതോടെ രണ്ടാം പകുതി മുംബൈയുടെ മേധാവിത്തമായി. ചെറിയ പാസുകളുമായി അവര്‍ കളി വരുതിയിലാക്കി. വലതു വിങ്ങിലൂടെയായിരുന്നു മുംബൈയ​ു​െട ആ​ക്രമണം കൂടുതലും. ഹ്യൂഗോ ബൗമസ്​ നല്‍കിയ പല അവസരങ്ങളും ഗോവ ഗോള്‍ മുഖത്ത്​ അപകടം സൃഷ്​ടിച്ചു. എന്നാല്‍, ഗോള്‍ വരാന്‍ മുംബൈക്ക്​ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു.

94ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയാണ്​ മുംബൈക്ക്​ വിലയേറിയ മൂന്ന്​ ഗോള്‍ നല്‍കുന്നത്​. പകരക്കാരനായി എത്തിയ ബിപിന്‍ സിങ്ങിന്‍െറ ഹെഡര്‍ ലെനി റോഡ്രിഗസിന്‍െറ കൈയില്‍ തട്ടുകയായിരുന്നു. വീണുകിട്ടിയ അവസരം​ ഫോണ്ട്​റെ ഗോളാക്കുകയും ചെയ്​തു.

Share with Friends on Social Medias