loader
കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വർണം പിടികൂടി

കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വർണം പിടികൂടി

കോയമ്പത്തൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 4.82 കോടി രൂപയുടെ സ്വർണം, മൊബൈൽ ഫോണുകൾ, ഡ്രോണുകൾ, സിഗരറ്റുകൾ എന്നിവ ഡയറക്ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. എയർ അറേബ്യ ജി9- 413 ഷാർജ - കോയമ്പത്തൂർ വിമാനത്തിലെത്തിയ മലയാളികളടക്കമുള്ള 15 യാത്രക്കാരിൽ നിന്നാണ് നിന്നായാണ് സ്വർണം അടക്കമുള്ളവ കണ്ടെടുത്തത്.


ദീപാവലി ദിനത്തിൽ ഷാർജയിൽ നിന്ന് കോയമ്പത്തൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണമടക്കമുള്ളവ കടത്തുന്നതിനേക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിനേ തുടർന്നാണ് നടപടി. യാത്രക്കാരുടെ അടിവസ്ത്രത്തിലും ശരീരത്തിലും ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച കുഴമ്പ് രൂപത്തിലുള്ള ആറ് കിലോ സ്വർണവും ഒരു കിലോ തൂക്കം വരുന്ന സ്വർണ മാലയുമാണ് കണ്ടെത്തിയത്. ഇവ 3.26 കോടി രൂപ വിലമതിക്കുന്നതാണ്.

സ്വർണത്തിന് പുറമേ 1.03 കോടി രൂപ വിലമതിക്കുന്ന 6,00,00 വിദേശ നിർമിത സിഗററ്റുകളും ഐ ഫോണുകൾ, ഡ്രോണുകൾ, എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഫോണുകളും ഡ്രോണുകളും 53 ലക്ഷം രൂപ വിലമതിക്കുന്നതാണെന്നും ഡിആർഐ അറിയിച്ചു. 15 യാത്രക്കാരിൽ 11 പേരും 20 ലക്ഷത്തിന് മുകളിൽ മൂല്യമുള്ള വസ്തുക്കൾ കടത്തിവരാണ്. ഇവർക്കെതിരേ കസ്റ്റംസ് ആക്റ്റ് പ്രകാരം കേസെടുത്തിട്ടുണ്ട്.

Share with Friends on Social Medias