loader
സൗരോർജ്ജ പ്രഭയിൽ നെല്ലായ  ഗ്രാമപഞ്ചായത്തും;13.50 ലക്ഷം രൂപ ചെലവിട്ട്

സൗരോർജ്ജ പ്രഭയിൽ നെല്ലായ ഗ്രാമപഞ്ചായത്തും;13.50 ലക്ഷം രൂപ ചെലവിട്ട്

നെല്ലായ ഗ്രാമ പഞ്ചായത്തിൽ 13.50 ലക്ഷം രൂപ ചെലവിട്ട് സിൽക്കിന്റെ സാങ്കേതിക സഹായത്തിൽ   120 വാട്സ് പ്രതിദിന ശേഷിയുള്ള സോളാർ പാനൽ സ്ഥാപിച്ചു. പാലക്കാട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ  പി.കെ സുധാകരൻ മാസ്റ്റർ സൗരോർജ്ജ പാനൽ നാടിന് സമർപ്പിച്ചു.  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ് പി. കെ മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ സുന്ദരൻ സ്വാഗതം പറഞ്ഞു. 
പഞ്ചായത്ത് ഓഫീസ് -  കൃഷിഭവൻ   കെട്ടിടങ്ങൾക്ക്  മുകളിലായാണ് സോളാർ പാനൽ സ്ഥാപിച്ചിട്ടുള്ളത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ ബി. ക്ക് കൈമാറുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.തുടക്കം എന്ന നിലയിലാണ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അടുത്ത ഘട്ടത്തിൽ ആശുപത്രികളിലും വിദ്യാലയങ്ങളിലും അംഗൻവാടികളിലും സോളാർ പാനലുകൾ സ്ഥാപിക്കാനും ഗ്രാമ പഞ്ചായത്ത് വിഭാവനം ചെയ്യുന്നു.  അതോടെ പ്രതിമാസം ഒരു ലക്ഷത്തിലധികം രൂപ വൈദ്യുതി ബിൽ ഇനത്തിൽ ലാഭിക്കാനും  ഈ സംഖ്യ  വികസന പ്രവർത്തനങ്ങൾക്ക് പ്രയോജനപ്പെടുത്താനും പഞ്ചായത്തിന് കഴിയുമെന്നും ഭരണ സമിതി കണക്ക് കൂട്ടുന്നു.
മാതൃക പരമായ ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബഹു. നെല്ലായ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  പി.കെ. മുഹമ്മദ് ഷാഫിയേയും  നെല്ലായ ഗ്രാമ പഞ്ചായത്ത് ഭരണസമതിയേയും ജില്ലാ പഞ്ചായത്ത് അഭിനന്ദിച്ചു.

Share with Friends on Social Medias