loader
കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു.

കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു.

കടമ്പഴിപ്പുറം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ  കഴിഞ്ഞ 5 വർഷക്കാലത്തെ പ്രധാന നേട്ടങ്ങൾ വരച്ചു കാട്ടുന്ന 'ജനപക്ഷം -5 വർഷങ്ങൾ  ഒരു തിരിഞ്ഞുനോട്ടം' എന്ന പേരിലുള്ള വികസന രേഖയുടെ പ്രകാശനം ഒറ്റപ്പാലം എം. എൽ. എ.
 പി. ഉണ്ണി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ വെച്ച് സംസ്ഥാന വനിതാ ശിശുവികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. എസ്. സലീഖ ആദ്യപ്രതി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അംബുജാക്ഷി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ, വൈസ് പ്രസിഡന്റ് കെ. അഹമ്മദ് കബീർ, വിവിധ സ്ഥിരം സമിതികളുടെ അദ്ധ്യക്ഷരായ എം. കെ. ബീന, ഒ ശ്രീകുമാരി, എം. സുബ്രമണ്യൻ,   ആസൂത്രണ സമിതി അംഗങ്ങളായ 
പി. സുബ്രമണ്യൻ, 
സി. കൃഷ്ണൻകുട്ടി, 
സി. ബാലകൃഷ്ണൻ , വാർഡംഗങ്ങളായ ബി. മുഹമ്മദ്, 
പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്തിന് ISO അംഗീകാരം നേടാനായത്, 2017 - 18  സാമ്പത്തിക വർഷം മുതൽ നൂറു ശതമാനം നികുതി വിഭവ സമാഹരണം, 100 ശതമാനം പദ്ധതിച്ചെലവ്, ഭിന്നശേഷിക്കാർക്കായി ബഡ്സ് സ്കൂൾ ആരംഭിക്കാനായത്, ആധുനിക രീതിയിലുള്ള വാതക ശ്മശാനം പ്രവർത്തനമാരംഭിക്കാനായത്.

 കൃഷിഭവൻ കെട്ടിടം, പഞ്ചായത്ത് കോൺഫറൻസ് ഹാൾ, പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന്  എം. സി.എഫ് എന്നിവയുടെ നിർമാണം പൂർത്തീകരിക്കാനായത്
പാലിയേറ്റീവ് , കുടുംബശ്രീ, തൊഴിലുറപ്പ് മേഖലകളിലെ  നേട്ടങ്ങൾ,  
നിർധന രോഗികൾക്ക് സൗജന്യ ആംബുലൻസ് സേവനം തുടങ്ങാനായത്, പശ്ചാത്തല മേഖലയിൽ റോഡ്, കുടിവെള്ള മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ, കാർഷിക മേഖലയിലെ
കേരഗ്രാമം   ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പട്ടികജാതി, പട്ടിക വർഗ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ തുടങ്ങിയവ  വികസന രേഖയിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.

Share with Friends on Social Medias