loader
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; എന്‍.ഐ.എ എതിര്‍ക്കും

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; എന്‍.ഐ.എ എതിര്‍ക്കും

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ എൻ.ഐ.എ. കോടതി ഇന്ന് പരിഗണിക്കും. എൻ.ഐ.എ. അടക്കം വിവിധ അന്വേഷണ ഏജൻസികൾ ചോദ്യംചെയ്ത സാഹചര്യത്തിലാണ് ശിവശങ്കറിന്റെ നീക്കം.

അതേസമയം മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എൻ.ഐ.എ കോടതിയിൽ റിപ്പോർട്ടും നൽകും. കേസിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് എൻ.ഐ.എയുടെ ആവശ്യം. അറസ്റ്റിന്റെ ആവശ്യം വരുകയാണെങ്കിൽ അതിന് തടസമുണ്ടാകരുതെന്നും എൻ.ഐ.എ കോടതിയിൽ ആവശ്യപ്പെടും.

കേസിൽ ഇതുവരെ 11 തവണയായി അന്വേഷണ ഏജൻസികൾ നൂറു മണിക്കൂറിലേറെ ചോദ്യംചെയ്തതായി ശിവശങ്കർ കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിച്ചിട്ടുണ്ടെന്നും ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകാൻ തയ്യാറാണെന്നും പറയുന്നു. ഈ സാഹചര്യത്തിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.

നേരത്തെ എൻഫോഴ്സ്മെന്റ്, കസ്റ്റംസുമായി ബന്ധപ്പെട്ട കേസുകളിലും ശിവശങ്കർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഒക്ടോബർ 23 വരെ ഹൈക്കോടതി അറസ്റ്റ് തടയുകയും ചെയ്തിരുന്നു.

Share with Friends on Social Medias