loader
മാരായമംഗലം ടർഫ് ഫുട്ബോൾ സ്റ്റേഡിയം 26 ന് നാടിന് സമർപ്പിക്കും

മാരായമംഗലം ടർഫ് ഫുട്ബോൾ സ്റ്റേഡിയം 26 ന് നാടിന് സമർപ്പിക്കും

നെല്ലായ,കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളുടെ അതിർത്തി പങ്കിടുന്ന മാരായമംഗലത്ത് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിർമ്മിക്കുന്ന ടർഫ് ഫുട്ബോൾ സ്‌റ്റേഡിയമാണ് നിർമ്മാണം പൂർത്തീകരിച്ച് ഒക്ടോബർ 26 ന് നാടിന് സമർപ്പിക്കുന്നത്.  
മാരായമംഗലം ഹൈസ്ക്കൂൾ ഗ്രൗണ്ടിൽ രാജ്യാന്തര നിലവാരത്തിലുള്ള ഫുട്ബോൾ ടർഫ് മൈതാനം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ സാക്ഷാത്കരിക്കുന്നത് ഒരു നാടിന്റെ കായിക സ്വപ്നമാണ്.  നെല്ലായ - കുലുക്കല്ലൂർ പഞ്ചായത്തുകളിലെ  കായിക പ്രേമികളുടെ ഏക ആശ്രയമാണ് മാരായമംഗലം ഹൈസ്കൂൾ മൈതാനം. വേണ്ടത്ര സ്ഥലം സൗകര്യം ഉണ്ടായിട്ടും വേണ്ട വിധത്തിൽ ഉപയോഗിക്കാപ്പെടാതെ കിടക്കുകയാരുന്നു.   നവീകരിച്ച ഒരു കായിക മൈതാനം എന്നത് എല്ലാ കായിക പ്രേമികളു ടെയും വലിയ സ്വപ്നവും, പ്രതീക്ഷയു മായിരുന്നു. പല തരത്തിലുള്ള ഇടപെടലുകൾ നടത്തിയെങ്കിലും പല കാരണങ്ങളാൽ ഇത് നടക്കാതെ പോയി. 
ഈ ഘട്ടത്തിലാണ് പാലക്കാട് ജില്ലാ പഞ്ചായത്തിൻ്റെ 2019- 2020 ലെ പദ്ധതിയുടെ ഭാഗമായി 1.26 കോടി രൂപ ചിലവിൽ നെല്ലായ പഞ്ചായത്തിലേക് ഒരു ടർഫ് കോർട്ട് നിർമ്മിക്കാനുള്ള അനുമതി ലഭിച്ചത്. മാരായമംഗലം ഹൈസ്കൂൾ മൈതാനിയിൽ ഇതിനായുള്ള സ്ഥലം കണ്ടെത്തുകയും മെയ് മാസം മുതൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു സർക്കാർ സ്കൂളിൽ  ഒരു ടർഫ് കോർട്ട് സ്ഥാപിക്കപ്പെടുന്നത്.  കെൽ ആണ് പ്രവർത്തി ഏറ്റെടുത്തത്.  മൈതാനം ലെവൽ ചെയ്തതിനു ശേഷം ഒന്നര ഇഞ്ച് മെറ്റലും, മുക്കാൽ ഇഞ്ച് മെറ്റലും, അഞ്ച് എം.എം.മെറ്റലും വിരിച്ച് തരിച്ച പാറ പൊടിയും നിറച്ചതിനു ശേഷം റോളർ ചെയ്താണ് ടർഫ് വിരിച്ചത്. ഗോൾ പോസ്റ്റിന് പിന്നിൽ 8 വീതവും മറ്റ് രണ്ട് വശങ്ങളിൽ 15 വീതവും ഫില്ലറുകൾ സ്ഥാപിച്ചു. മൈതാനത്തിൻ്റെ നാലു വശവും നൈലോൺ വലകൾ കെട്ടുന്ന പ്രവർത്തിയും നടന്നു വരുന്നു.ഇതോടെ ഒന്നാം ഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ച്   ഒക്ടോബർ 26 ന് മന്ത്രി  എ.കെ. ബാലൻ വീഡിയോ കോൺഫറൻസിലൂടെ ടർഫ് സ്റ്റേഡിയത്തിൻ്റെ  ഉദ്ഘാടനം നിർവ്വഹിക്കും. കാൽപന്ത് കളിയിൽ സംസ്ഥാനത്തും ദേശീയ തലത്തിലും വമ്പൻമാരായി പേരെടുത്ത ചരിത്രമാണ് ഇവിടത്തുകാർക്കുള്ളത് അതുകൊണ്ടുതന്നെ വരും തലമുറയ്ക്ക് ഫുട്ബോൾ രംഗത്ത് വളർന്ന് വരാനും, മികച്ച കളിക്കാരെ വാർത്തെടുക്കാനും തക്ക രീതിയിൽ രാജ്യാന്തര നിലവാരമുള്ള ഒരു കളിക്കളത്തിൻ്റെ അപര്യാപ്തതയാണ് ഇവിടെ യാഥാർത്യമാകുന്നത്. കാണികൾക്ക് മത്സരങ്ങൾ കാണാനുള്ള ഗാലറിസംവിധാനവും, ഓഫീസ് സമുച്ചയവും,
ഡോർമാറ്ററി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് അടുത്ത ലക്ഷ്യമെന്ന്

ഈ സ്വപ്ന സാക്ഷാത്കാരത്തിന് ഒരു ഗ്രാമത്തിൻ്റെ കൂടെ നിന്ന് പ്രവർത്തിച്ച ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനും  സി പി ഐ എം ജില്ലാ കമ്മിറ്റി അംഗവുമായ സ. പി കെ സുധാകരൻ മാസ്റ്റർ വ്യക്തമാക്കി. 
 കൂടാതെ നിലവിലുള്ള കളിസ്ഥലത്തിന് അത്യാവശ്യമായ ചില വിപുലീകരണ പ്രവർത്തനങ്ങൾ കൂടി ചെയ്യാനുണ്ട്. വരും ദിവസങ്ങളിൽ ഇതിന്റെ പ്രവർത്തനങ്ങൾ കൂടി  പൂർത്തീകരിക്കാനാവും എന്നാണ്
പ്രതീക്ഷിക്കുന്നത് രണ്ടാം ഘട്ടമെന്ന നിലയിൽ ഇതുകൂടി പൂർത്തീകരിക്കുന്നതോടെ കേരളത്തിലെ എണ്ണപ്പെട്ട കായിക പരിശിലന കേന്ദ്രമായി മാരായമംഗലം മാറുമെന്ന കാര്യത്തിൽ തർക്കമില്ല.

Share with Friends on Social Medias