loader
പുരസ്‌കാര നിറവിൽ  ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ എ.ശ്രീകുമാർ

പുരസ്‌കാര നിറവിൽ ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ എ.ശ്രീകുമാർ

ചാലിശ്ശേരി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ജനമൈത്രി ബീറ്റ് ഓഫിസറുമായ എ.ശ്രീകുമാറിന് കേരള മുഖ്യമന്ത്രിയുടെ 2020 ലെ പോലീസ് മെഡൽ പുരസ്കാരത്തിന് അർഹത നേടി.കഴിഞ്ഞ വർഷത്തെ മികച്ച ജനമൈത്രി ബീറ്റ് ഓഫീസർക്കുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്. അഞ്ചര വർഷമായി ചാലിശ്ശേരിയിൽ സേവനം അനുഷ്ഠിക്കുന്നു.2021 ജനുവരി 26 ന് റിപ്പബ്ലിക് ദിന ചടങ്ങിൽ പുരസ്കാരം ലഭിക്കും.കൊല്ലം ചവറയിൽ അറവിനേഴത്ത് തെക്കതിൽ വീട്ടിൽ പരേതനായ ആനന്ദൻ നായർ - വിജയമ്മ ദമ്പതിമാരുടെ മകനാണ്.

Share with Friends on Social Medias