loader
ഇന്ത്യയിൽ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിന് വലിയ ജനിതക മാറ്റമില്ല ; വാക്‌സിന്‍ വികസനത്തിന് തടസമാകില്ലെന്ന് പഠനം;ഐസിഎംആറും ബയോടെക്നോളജി വകുപ്പും

ഇന്ത്യയിൽ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസിന് വലിയ ജനിതക മാറ്റമില്ല ; വാക്‌സിന്‍ വികസനത്തിന് തടസമാകില്ലെന്ന് പഠനം;ഐസിഎംആറും ബയോടെക്നോളജി വകുപ്പും

ഇന്ത്യയിൽ വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ജനിതകപരമായി സ്ഥിരതയുള്ളതാണെന്നും വലിയ ജനിതകവ്യതിയാനമൊന്നും അത് കാണിച്ചിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഐസിഎംആറും ബയോ ടെക്നോളജി വകുപ്പും നടത്തിയ രണ്ട് പഠനങ്ങൾ മുൻ നിർത്തിയാണ് ഈ അറിയിപ്പ്.

കൊറോണ വൈറസിൽ സംഭവിക്കുന്ന ചില ജനിതക വ്യതിയാനങ്ങൾ ഫലപ്രദമായ വാക്സിൻ വികസനത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ നിലവിൽ വികസിപ്പിച്ച വാക്സിനുകളെയൊന്നും തന്നെ ഈ ജനിതക വ്യതിയാനങ്ങളൊന്നും ബാധിക്കില്ല എന്നാണ് ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നത്.

വൈറസകൾ പെരുകുമ്പോൾ വൈറസിന്റെ ചില പുതിയ ശ്രേണികൾ രൂപപ്പെടാനുള്ള സാധ്യതയുണ്ട്. പുതിയ ശ്രേണികൾ ശക്തമല്ലെങ്കിൽ അവ വേഗം നശിച്ചു പോകും. അതല്ല ശക്തമായ പുതിയ ശ്രേണികളാണെങ്കിൽ വൈറസ് വ്യാപനം വേഗത്തിലാകും.

കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യം, വാക്സിൻ വിതരണം, അതിനുള്ള ഭരണപരമായ തയ്യാറെടുപ്പ് എന്നിവയെക്കുറിച്ച് ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. മൂന്ന് വാക്സിനുകൾ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. രണ്ടെണ്ണം രണ്ടാം ഘട്ടത്തിലും ഒന്ന് മൂന്നാം ഘട്ടത്തിലുമാണ്.

ഐസിഎംആറും ബയോടെക്നോളജി വകുപ്പും ചേർന്ന് നടത്തിയ പഠനത്തിൽ വൈറസ് സ്ഥിരതയുള്ളതാണെന്നും വലിയ തോതിലുള്ള ജനിത വ്യതിയാനം കാണിക്കില്ലെന്നും തെളിഞ്ഞിട്ടുണ്ട്. ഇക്കാര്യവും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

Share with Friends on Social Medias