loader
കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ എല്‍.ഡി.എഫ്. പ്രവേശനം; എ.കെ.ജി. സെന്ററില്‍ സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചർച്ച

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ എല്‍.ഡി.എഫ്. പ്രവേശനം; എ.കെ.ജി. സെന്ററില്‍ സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചർച്ച

കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ ഇടതു മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട സി.പി.എം.-സി.പി.ഐ. ഉഭയകക്ഷി ചർച്ച എ.കെ.ജി. സെന്ററിൽ ആരംഭിച്ചു.

 സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എ.കെ.ജി. സെന്ററിലെത്തി. പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും എത്തി. കാനം രാജേന്ദ്രനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും ചർച്ച നടത്തുകയാണ്.

നാല് പതിറ്റാണ്ടോളം യുഡിഎഫ് പക്ഷത്തുനിന്ന ഒരു പാർട്ടി ഇപ്പോൾ എൽഡിഎഫിൽ എത്തിയിരിക്കുകയാണ്. ജോസ് കെ. മാണി പക്ഷത്തെ മുന്നണിയിൽ എങ്ങനെ ഉൾപ്പെടുത്തണം എന്നതിനെ കുറിച്ചുള്ള ചർച്ചയാണ് നടക്കുന്നത്.

ജോസ് വിഭാഗത്തെ ഘടകകക്ഷിയായി തന്നെ ഉൾപ്പെടുത്താമെന്നാണ് സി.പി.എം. നിലപാട്. എന്നാൽ ആദ്യഘട്ടത്തിൽ ജോസ് കെ. മാണി വിഭാഗത്തെ സഹകരിപ്പിച്ചാൽ മതിയെന്നാണ് സി.പി.ഐയുടെ അഭിപ്രായം. ഇക്കാര്യത്തിലാണ് വിശദമായ ചർച്ച നടക്കുന്നത്. കൂടാതെ കാഞ്ഞിരപ്പള്ളി അടക്കമുള്ള സീറ്റുകളുടെ കാര്യവും ചർച്ചയാകും.

Share with Friends on Social Medias