loader
തെക്കൻ കശ്മീ‍രിൽ സിആ‍ർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

തെക്കൻ കശ്മീ‍രിൽ സിആ‍ർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം

തെക്കൻ കശ്മീരിൽ സുരക്ഷ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം.കശ്മീരിലെ ഷോപ്പിയാനിൽ സി ആർ പി എഫ് പട്രോളിംഗ് സംഘത്തിന് നേരെയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്.

ആക്രമണത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാസേനകൾ പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

കഴിഞ്ഞ ദിവസവും കശ്മീരിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. ബുദ്ഗാമിലെ ചദൗരയിൽ സി പി ആർ പിഎഫ് പട്രോളിംഗ് സംഘത്തിന് നേരെ നടന്ന ആക്രമണത്തിൽ എ എസ് ഐയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Share with Friends on Social Medias