loader
സെപ്റ്റംബറിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും

സെപ്റ്റംബറിലെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും

സെപ്റ്റംബറിലെ ക്ഷേമനിധി- പെന്‍ഷന്‍ വിതരണം ഇന്നുമുതല്‍ ആരംഭിക്കും. സാമൂഹ്യസുരക്ഷാ പെന്‍ഷന്റെ വിതരണം വെള്ളിയാഴ്ചയോടെ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.പുതുക്കിയ 1400 രൂപവീതമാണ് ഇക്കുറി അര്‍ഹരിലേക്കെത്തുക. ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പഴയനിരക്ക് തുടരും. സംസ്ഥാനത്താകെ 54,73,343 ഗുണഭോക്താക്കളാണുള്ളത്.സാമൂഹ്യസുരക്ഷാ പെന്‍ഷനായി 606.63 കോടി രൂപയും ക്ഷേമ പെന്‍ഷന് 85.35 കോടി രൂപയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. സാമൂഹ്യസുരക്ഷാ പെന്‍ഷന് 48,53,733 പേരും ക്ഷേമ പെന്‍ഷന് 6,19,610 പേരും അര്‍ഹരാണ്. കോവിഡ് പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ പാലിച്ചാകും വിതരണം.

Share with Friends on Social Medias