loader
മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ : പിണറായി വിജയനെ മാറ്റി നിർത്തണം .

മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിൽ : പിണറായി വിജയനെ മാറ്റി നിർത്തണം .

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായതിനാൽ മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റി നിർത്തണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം സീതാറാം യെച്ചൂരിക്ക് യുഡിഎഫ് കണ്‍വീനര്‍ ബെഹനാന്‍ എംപിയുടെ കത്ത്.

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണങ്ങളാണ്. ഓഫീസുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥരെ ഇതിനോടകം എന്‍ഐഎ ചോദ്യം ചെയ്തിട്ടുണ്ട്. ആരോപണ നിഴലില്‍ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിന് മാറിനില്‍ക്കാനാവില്ല. കീഴ് വഴക്കങ്ങള്‍ പാലിച്ചുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പിണറായി വിജയന്‍ മാറി നില്‍ക്കേണ്ടതാണെന്നും ബെഹനാന്‍ എംപി അയച്ച കത്തില്‍ പറയുന്നു.കെ.ടി.ജലീലും മറ്റു ചില മന്ത്രിമാരുടെ മക്കളും ആരോപണത്തിന്റെ നിഴലിലാണ്. പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന നേതാക്കളേയും മന്ത്രിമാരേയും തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്നും കത്തിലൂടെ ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമാനമായ കത്ത് യെച്ചൂരിക്ക് നല്‍കിയിരുന്നു.

Share with Friends on Social Medias