loader
സര്‍ക്കാര്‍ ഓഫീസുകളില്‍ ബുധനാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം

സര്‍ക്കാര്‍ ഓഫീസുകളില്‍ ബുധനാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകണം

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ബുധനാഴ്ച മുതല്‍ എല്ലാ ജീവനക്കാരും ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ദുരന്ത നിവാരണ അതോറിട്ടി ചൊവ്വാഴ്ച പുറത്തിറക്കി. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍ നില നൂറുശതമാനമാക്കാനാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങിയെത്തുന്നവരുടെ ക്വറന്റീന്‍ ഏഴുദിവസമാക്കാനും തീരുമാനിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍ക്കാര്‍ പൊതുമേഖലാ ഓഫീസുകള്‍ തുറക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള 14 ദിവസത്തെ ക്വറന്റീന്‍ ഏഴ് ദിവസമായി കുറച്ചിട്ടുണ്ട്. ഏഴ് ദിവസത്തിന് ശേഷം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാല്‍ ക്വാറന്റീന്‍ തുടരേണ്ട. അതേസമയം ആരോഗ്യപ്രോട്ടോക്കോള്‍ പ്രകാരം 14 ദിവസത്തെ ക്വറന്റീന്‍ പൂര്‍ത്തിയാക്കണമെന്നും ഉത്തരവിലുണ്ട്.ചികിത്സ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് കേരളത്തിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വറന്റീന്‍ ബുദ്ധിമൂട്ടുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്. ഹോട്ടലുകളിളും റസ്റ്റോറന്റുകളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാനും അനുമതിയുണ്ട്.

Share with Friends on Social Medias