loader
സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി

ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് ശനിയാഴ്ചകളില്‍ അവധി നല്‍കിയത്. എല്ലാ മേഖലയിലും ഇളവുകള്‍ അനുവദിച്ച പശ്ചാത്തലത്തില്‍ അവധി ഒഴിവാക്കാന്‍ പൊതുഭരണവകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.

അതിനിടെ, ഇനി മുതല്‍ മുഴുവന്‍ ജീവനക്കാരോടും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന ശുപാര്‍ശ ദുരന്തനിവാരണ വകുപ്പ് സര്‍ക്കാരിന് നല്‍കി. 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചുതുടങ്ങണമെന്നും വകുപ്പ് നിര്‍ദേശിച്ചു.ഇപ്പോള്‍ അവശ്യസേവനവിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലിചെയ്യേണ്ടിവരുന്നവര്‍ക്ക് ഇളവുതുടരാന്‍ സാധ്യതയുണ്ട്. അവര്‍ അതത് ജില്ലാ കളക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ടുചെയ്ത് അവിടങ്ങളില്‍ ജോലിചെയ്യണം. പൊതുഗതാഗതം സാധാരണനിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം.

നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണതോതിലാകാത്തത് വികസന, പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും വിലയിരുത്തലുണ്ട്.

Share with Friends on Social Medias