loader
സ്വപ്ന സുരേഷ് വാഗ്ദാനം ചെയ്തത് 100 കോടി; സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ

സ്വപ്ന സുരേഷ് വാഗ്ദാനം ചെയ്തത് 100 കോടി; സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ

സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് അടക്കമുള്ള സ്വകാര്യ നിർമാണക്കമ്പനികൾക്കു സ്വപ്ന സുരേഷ് വാഗ്ദാനം ചെയ്തത് 100 കോടി രൂപയുടെ നിർമാണ പ്രവർത്തനം. ആവശ്യപ്പെട്ടതു 15% കമ്മിഷൻ. ഇതിൽ യുഎഇയിലെ ജീവകാരുണ്യസംഘടനയായ റെഡ്ക്രസന്റ് സഹകരിക്കുന്ന 20 കോടി രൂപയുടെ വടക്കാഞ്ചേരി ഫ്ലാറ്റ് പദ്ധതിയും ഉൾപ്പെടും.

തൃശൂർ വടക്കാഞ്ചേരിയിലെ പദ്ധതി പൂർത്തിയാക്കുമ്പോൾ ഇടുക്കിയിലെ മൂന്നാറിലും കൊല്ലത്തെ കുളത്തൂപ്പുഴയിലും റെഡ്ക്രസന്റിന്റെ സഹകരണത്തോടെ സമാനപദ്ധതികൾ വരുമെന്നായിരുന്നു സ്വപ്നയുടെ വാഗ്ദാനം. എന്നാൽ ഈ പദ്ധതികളുടെ വിവരം റെഡ്ക്രസന്റോ യുഎഇ കോൺസുലേറ്റോ സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല.

ലൈഫ് മിഷനും ഇതേപ്പറ്റി അറിവില്ല. യൂണിടാക്കിനു പുറമേ മറ്റു 2 നിർമാണക്കമ്പനികളുമായും സ്വപ്ന വിലപേശൽ നടത്തിയതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചു.മൂന്നാറിൽ സ്വകാര്യഭൂമി വിലയ്ക്കുവാങ്ങിയും കുളത്തൂപ്പുഴയിൽ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലും പദ്ധതി നടപ്പാക്കുമെന്നാണ് യൂണിടാക് കമ്പനി പ്രതിനിധികളെ സ്വപ്ന അറിയിച്ചിരുന്നത്. 

മൂന്നാറിലെ സ്വകാര്യഭൂമി, ബെംഗളൂരു ലഹരിക്കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദ് ഇടനിലക്കാരനായി കൊച്ചിയിലെ ലഹരിസംഘം വാങ്ങിയതാണെന്നും സൂചനയുണ്ട്

Share with Friends on Social Medias