loader
സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല: അപ്രായോഗികമെന്ന് മന്ത്രിസഭായോഗം വിലയിരുത്തൽ

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല: അപ്രായോഗികമെന്ന് മന്ത്രിസഭായോഗം വിലയിരുത്തൽ

സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ വേണ്ടെന്ന് മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷി യോഗത്തിന്റെയും മാധ്യമ എഡിറ്റർമാരുടെ യോഗത്തിന്റെയും അഭിപ്രായവും ആരോഗ്യ പ്രവർത്തകരുടെ നിർദേശവും കണക്കിലെടുത്താണു തീരുമാനം.

ലോക്ഡൗൺ പരിഹാരമല്ല എന്ന കാര്യത്തിൽ എല്ലാവർക്കും യോജിപ്പാണെന്നും എന്നാൽ ക്ലസ്റ്ററുകളിൽ നിയന്ത്രണം കർശനമാക്കണമെന്നാണു പൊതു അഭിപ്രായമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ക്ലസ്റ്ററുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഇന്നലെത്തന്നെ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share with Friends on Social Medias