loader
സ്വര്‍ണക്കടത്ത്; എന്‍ഐഎക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ശിവശങ്കറുമുണ്ടെന്ന് സൂചന

സ്വര്‍ണക്കടത്ത്; എന്‍ഐഎക്ക് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ശിവശങ്കറുമുണ്ടെന്ന് സൂചന

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക്. പ്രതികള്‍ ഗൂഡാലോചന നടത്തിയതിന്റെ ദൃശ്യങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു. സിസിടിവി ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

പത്തിലധികം തവണ പ്രതികള്‍ ഒത്തുകൂടി. സ്വപ്നയുടെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ചും ഗൂഡാലോചന നടന്നു. സംസ്ഥാനത്തിന് പുറത്തേക്ക് സ്വര്‍ണം കടത്തിയെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കൂടുതല്‍ വ്യക്തികളുടെ പേര് സന്ദീപും സ്വപ്നയും വെളിപ്പെടുത്തിയതായാണ് സൂചന.

തിങ്കളാഴ്ച എന്‍ഐഎയുടെ കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തിയുള്ള ശിവശങ്കറിന്റെ ചോദ്യം ചെയ്യലില്‍ ഇപ്പോള്‍ മറച്ചുവയ്ക്കുന്നതായി സംശയിക്കുന്ന പ്രധാന വിവരങ്ങള്‍ വെളിപ്പെടുമെന്നാണ് എന്‍ഐഎ കണക്കു കൂട്ടുന്നത്. കൃത്യമായ തെളിവുകളും, മൊഴികളും വിശകലനം ചെയ്ത ശേഷം മാത്രമാകും കേസില്‍ പങ്കാളികളാണെന്ന സൂചനയുള്ള ഉന്നതരുടെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുക.

സ്വര്‍ണ കള്ളക്കടത്തിലെ കള്ളപ്പണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുകയാണ്. സാമ്പത്തിക ഇടപാടുകളുടെ പല വിവരങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ശേഖരിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റും മുഖ്യ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.

Share with Friends on Social Medias