loader
കേരളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു.

കേരളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു.

കേരളത്തിൽ തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. ഇന്നലെ പുതിയ രോഗികൾ 1078. കൂടുതൽ മരണവും ഇന്നലെ– 5. എന്നാൽ ഇവയെല്ലാം കഴിഞ്ഞ ദിവസങ്ങളിലെ മരണങ്ങളാണ്.

രോഗികളായ ആരോഗ്യ പ്രവർത്തകരുടെ എണ്ണവും ഇന്നലെ റെക്കോർഡാണ്– 32. സമ്പർക്കത്തിലൂടെ 798 പേർക്കാണു രോഗബാധ. ഇതിൽ 65 പേരുടെ ഉറവിടം അറിയില്ല. ആലപ്പുഴയിലെ 3 ഐടിബിപി ജവാന്മാർ, തൃശൂരിലെ 12 അഗ്നിരക്ഷാ ജീവനക്കാർ, 9 കെഎസ്‌സി. ജീവനക്കാർ, 2 കെഎൽഎഫ് ജീവനക്കാർ എന്നിവർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് ഇന്നലെയും കൂടുതൽ പുതിയ രോഗികൾ – 222. 206 പേരും സമ്പർക്കരോഗികളാണ്.

ജൂലൈ 1ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 151 പേർക്ക്; 124 ഹോട്സ്പോട്ടുകൾ. 22 ദിവസങ്ങൾ പിന്നിട്ടപ്പോൾ ഇന്നലെ രോഗം സ്ഥിരീകരിച്ചത് 1078 പേർക്ക്; 428 ഹോട്സ്പോട്ടുകൾ. പ്രതിദിന കോവിഡ് പരിശോധനാ നിരക്കുകളിൽ ഇത്രയും ദിവസത്തിനിടെയുണ്ടായ അന്തരം ഇങ്ങനെ:

Share with Friends on Social Medias