loader
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. വീണ്ടും സമ്പൂർണ ലോക്ഡൗൺ?

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. വീണ്ടും സമ്പൂർണ ലോക്ഡൗൺ?

സംസ്ഥാനത്ത് ആദ്യമായി പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 1000 കടന്നു. വീണ്ടും സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച 1038 പേരിൽ 785 പേരും സമ്പർക്ക രോഗികളാണ്. 57 പേരുടെ ഉറവിടവും അജ്ഞാതം. കൂടാതെ 24 ആരോഗ്യപ്രവർത്തകർ, ആലപ്പുഴയിൽ 20 ഐടിബിപി ജവാന്മാർ, കണ്ണൂരിൽ 5 ഡിഎസ്‌സി ജവാന്മാർ, തൃശൂരിൽ 4 കെഎസ്‌സി ജീവനക്കാർ, ഒരു കെഎൽഎഫ് ജീവനക്കാരൻ എന്നിവർക്കും രോഗം ബാധിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്ന 109 പേരും വിദേശത്തു നിന്നു വന്ന 87 പേരും രോഗികളായി. രണ്ടു പേർ മരണശേഷം കോവിഡ് പോസിറ്റീവായി.  272 പേർ രോഗമുക്തരായി.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക് (ബ്രാക്കറ്റിൽ സമ്പർക്ക രോഗികൾ): തിരുവനന്തപുരം 226 (205), കൊല്ലം 133 (121), ആലപ്പുഴ 120 (63), കാസർകോട് 101 (82), എറണാകുളം 92 (82), മലപ്പുറം 61 (31), തൃശൂർ 56 (30), കോട്ടയം 51 (40), പത്തനംതിട്ട 49 (36), ഇടുക്കി 43 (28), കണ്ണൂർ 43 (13), പാലക്കാട് 34 (25), കോഴിക്കോട് 25 (22), വയനാട് 4 (2).

Share with Friends on Social Medias