loader
കേരള എൻട്രൻസ് എഴുതിയ 3 വിദ്യാർഥിനികൾക്കും മറ്റൊരു വിദ്യാർഥിയുടെ പിതാവിനും കോവിഡ്

കേരള എൻട്രൻസ് എഴുതിയ 3 വിദ്യാർഥിനികൾക്കും മറ്റൊരു വിദ്യാർഥിയുടെ പിതാവിനും കോവിഡ്

കോവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി 16നു നടത്തിയ കേരള എൻട്രൻസ് (കീം) എഴുതിയ തിരുവനന്തപുരത്തെ 2 വിദ്യാർഥിനികൾക്കും മറ്റൊരു വിദ്യാർഥിയുടെ പിതാവിനും കോഴിക്കോട്ടെ ഒരു വിദ്യാർഥിക്കും കോവിഡ്.

തിരുവനന്തപുരത്ത് പേരൂർക്കടയിൽ കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥിനിയെ അന്നു രോഗലക്ഷണം മൂലം കരമന ഗവ. ഗേൾസ് എച്ച്എസ്എസിൽ പ്രത്യേക മുറിയിലാണു പരീക്ഷ എഴുതിച്ചത്. ഒരു ഇൻവിജിലേറ്ററും 2 വൊളന്റിയർമാരും മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ

എന്നാൽ പൊഴിയൂരിൽ നിന്നുള്ള വിദ്യാർഥിനി തൈക്കാട് ഗവ. ടീച്ചേഴ്സ് ട്രെയിനിങ് കോളജിൽ മറ്റുള്ളവർക്കൊപ്പമാണു പരീക്ഷ എഴുതിയത്. അതേ മുറിയിലെ 20 വിദ്യാർഥികളെയും ഇൻവിജിലേറ്റർമാരെയും വൊളന്റിയർമാരെയും ക്വാറന്റീനിലാക്കി. രോഗം സ്ഥിരീകരിച്ച രക്ഷിതാവ് വഴുതക്കാട് കോട്ടൺഹിൽ സ്കൂളിൽ പരീക്ഷ എഴുതിയ മകനൊപ്പം എത്തിയതാണ്. ഇവിടെയുണ്ടായിരുന്ന രക്ഷിതാക്കൾക്കു ജാഗ്രതാ നിർദേശം നൽകി.

കോഴിക്കോട്ട് മലബാർ ക്രിസ്ത്യൻ കോളജ് ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷയെഴുതിയ ഒളവണ്ണ സ്വദേശിയായ വിദ്യാർഥിക്കും രോഗം കണ്ടെത്തി. മുറിയിലുണ്ടായിരുന്ന 19 പേർ നിരീക്ഷണത്തിലാണ്.  വിദ്യാർഥിയുടെ വിദേശത്തുനിന്നെത്തിയ ബന്ധുവിനു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Share with Friends on Social Medias