loader
കൊറോണ വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിൽ 7 ഇന്ത്യൻ മരുന്നു കമ്പനികൾ

കൊറോണ വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിൽ 7 ഇന്ത്യൻ മരുന്നു കമ്പനികൾ

കൊറോണ വൈറസിനെതിരെ വാക്സിൻ നിർമിക്കാനുള്ള ശ്രമത്തിൽ 7 ഇന്ത്യൻ മരുന്നു കമ്പനികൾ. ഭാരത് ബയോടെക്, സിറം ഇൻസ്റ്റിറ്റ്യൂട്ട്, സൈഡസ് കാഡില, പനാസിയ ബയോടെക്, ഇന്ത്യൻ ഇമ്യൂണോളജിക്കൽസ്, മിൻവാക്സ്, ബയോളജിക്കൽ ഇ എന്നിവയാണ് ആഗോള കമ്പനികൾക്കൊപ്പം ഗവേഷണം തുടരുന്നത്.

വാക്സിൻ വിപണിയിലെത്താൻ സാധാരണ വർഷങ്ങളുടെ ശ്രമങ്ങൾ വേണ്ടിവരുമെങ്കിലും മഹാമാരിയുടെ വ്യാപ്തി പരിഗണിച്ചാണു പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നത്. ഈ വർഷം അവസാനത്തോടെ വാക്സിൻ എത്തിക്കാനാകുമെന്നു കരുതുന്നതായി സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനാവാലപറഞ്ഞു.

ബ്രിട്ടിഷ് കമ്പനിയായ ആസ്ട്രസെനക്കയുമായി ചേർന്നു ഓക്സ്ഫഡ് സർവകലാശാലയുടെ വാക്സിൻ നിർമാണത്തിനുള്ള ശ്രമത്തിലാണു സ്ഥാപനം. യുഎസ് കമ്പനിയായ കോഡജെനിക്സുമായി ചേർന്നും കമ്പനി പ്രവർത്തിക്കുന്നുണ്ട്.

ആറേഴു മാസത്തിനുള്ളിൽ വാക്സിൻ വിപണിയിലെത്തിക്കാനാകുമെന്നു സൈഡസ് കാഡില വക്താക്കൾ പറഞ്ഞു.ഭാരത് ബയോടെക് കഴിഞ്ഞയാഴ്ച മനുഷ്യരിൽ വാക്സിൻ പരീക്ഷണം ആരംഭിച്ചിരുന്നു. സിഎംആർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുമായി ചേർന്നാണു കമ്പനി വാക്സിൻ നിർമിക്കുന്നത്.

പനാസിയ ബയോടെക് യുഎസിലെ റെഫാനയുമായി ചേർന്ന് അയർലൻഡിലാണു വാക്സിൻ പരീക്ഷണം നടത്തുന്നത്. അടുത്ത വർഷം ആദ്യം വിപണിയിലെത്തിക്കും. മറ്റു സ്ഥാപനങ്ങളും ഗവേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

Share with Friends on Social Medias